ചെന്നൈ: പ്രമുഖ തമിഴ് നടി വത്സല രാജഗോപാൽ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. റോജ, അന്യൻ, സതി ലീലാവതി, മൊഴി തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. മൃതദേഹം പൊതുദർശനത്തിനായി ചെന്നൈ പള്ളവരത്തെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്തായിരുന്നു ജനനം. സ്‌കൂൾ പഠനകാലത്തുതന്നെ നൃത്തത്തിലും നാടകത്തിലും അതീവ തത്പരയായിരുന്നു. 1953ൽ വിവാഹശേഷം ചെന്നൈയിലേയ്ക്ക് താമസം മാറി. ഇവിടെ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ ക്ളർക്കായി ജോലി ലഭിച്ചു. തമിഴ് സിനിമയിലെ വിഖ്യാത സംവിധായകൻ കെ ബാലചന്ദർ ഇവിടെ മുതിർന്ന ഓഫീസറായി ജോലി ചെയ്തിരുന്നു.
നാടകത്തിലെ താത്‌പര്യം കാർട്ടൂണിസ്റ്റ് ശ്രീധരന്റെ രസികരംഗ എന്ന നാടക സംഘത്തിലെത്തിച്ചു. നാടകത്തിലെ മികച്ച പ്രകടനം ശ്രദ്ധയിൽപ്പെട്ട സംവിധായകൻ മണിരത്നം 1992ൽ പുറത്തിറങ്ങിയ 'റോജ' സിനിമയിൽ അവസരം നൽകുകയായിരുന്നു. സിനിമയിലെ നായികയായ മധുബാലയുടെ മുത്തശ്ശിയുടെ വേഷമാണ് വത്സല ചെയ്തത്. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ 60 വയസായിരുന്നു. പിന്നീട് 400ൽ അധികം സിനിമകളിൽ വേഷമിട്ടു. ചിത്തി, ആനന്ദം, മുന്താണയ് മുഡിച്ചു, വസന്തം എന്നീ ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷം ചെയ്തു. 2013 വരെ സിനിമകളിൽ സജീവമായിരുന്നു. തെലുങ്ക് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
Veteran Tamil actress Vatsala Rajagopal has died in Chennai at the age of 93 due to age-related ailments. Born in Thiruvananthapuram, she made her film debut at 60 in Mani Ratnam’s Roja (1992). She acted in over 400 films, including Anniyan, Sathi Leelavathi and Mozhi, and also appeared in several popular television serials.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |