തന്റെ 368-ാം ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് നടൻ മോഹൻലാൽ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അനൂപ് സത്യനാണ്. 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയ്ക്കുശേഷം അനൂപ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുകേഷ്, സംഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബിനു ജോർജ് അലക്‌സാണ്ടറാണ് ചിത്രം നിർമിക്കുന്നത്.
കടൽ തീരത്തിന്റെയും റോഡിന്റെയും പശ്ചാത്തലത്തിൽ രണ്ട് പെൺകുട്ടികൾക്കൊപ്പം മോഹൻലാൽ ഇരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. ആറു വർഷത്തിനുശേഷമുള്ള അനൂപ് സത്യൻ ചിത്രം കൂടിയാണിത്. ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. സംഘട്ടനമൊരുക്കുന്നത് സ്റ്റണ്ട് സിൽവ.
'സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യ സിനിമ മുതൽ ഒടുവിലത്തെ സിനിമയിൽ വരെ അഭിനയിച്ചയാളാണ് ഞാൻ. അതൊരു വലിയ യാത്രയാണ്. അതിന്റെ തുടർച്ചപോലെ അദ്ദേഹത്തിന്റെ മകന്റെ കൂടെയും സിനിമ ചെയ്യാൻ സാധിക്കുന്നു. ഇത് വളരെ പ്രതീക്ഷയുള്ള സിനിമയാണ്. നല്ലൊരു ചിത്രമായി വരാനുള്ള എല്ലാവിധ സാദ്ധ്യതകളുമുണ്ട്'- സിനിമയുടെ ലോഞ്ചിംഗ് ചടങ്ങിൽ മോഹൻലാൽ പറഞ്ഞു.
Mohanlal has unveiled the poster of his 368th film, directed by Anoop Sathyan and presented by Antony Perumbavoor under Aashirvad Cinemas. The film also features Mukesh and Sangeetha Prathap. It marks Anoop Sathyan’s return to direction after Varane Avashyamund (2020). Mohanlal expressed confidence in the project, describing it as a promising film.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |