തമിഴ്നാട് സർക്കാർ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ നടി തൃഷ കൃഷ്ണയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‌യുടെ ആദ്യ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങായിരുന്നു തൃഷ എത്തിയത്. വിജയ്‌യുടെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖർ, എസ്.എ. ചന്ദ്രശേഖർ എന്നിവർക്കൊപ്പം മുൻനിരയിലാണ് തൃഷ ഇരുന്നത്. അന്നത്തെ തൃഷയുടെ സാരിയും വലിയ ചർച്ചയായിരുന്നു.
പ്രശസ്ത ഡിസൈനർമാരുടെ വസ്ത്രങ്ങൾക്ക് പകരം അമ്മയുടെ മഞ്ഞ ക്രേപ്പ് സിൽക്ക് സാരിയാണ് ചടങ്ങിന് തൃഷ അണിഞ്ഞത്. സാരി അണിഞ്ഞ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും താരം പങ്കുവച്ചിട്ടുണ്ട്. അതിലാണ് ഇത് അമ്മയുടെ സാരിയാണെന്ന് നടി കുറിച്ചിരിക്കുന്നത്. ഫ്‌ലോറൽ ബോർഡറോടുകൂടിയ സാരിക്ക് പച്ച നിറത്തിലുള്ള ബ്ലൗസാണ് താരം അണിഞ്ഞത്. കൂടാതെ ചടങ്ങിനെത്തിയപ്പോൾ ചെയ്ത മേക്കപ്പ് സ്വയം ചെയ്തതാണെന്നും പോസ്റ്റിൽ തൃഷ കുറിച്ചിട്ടുണ്ട്.
പ്രമുഖ റിട്ടെയ്ൽ ജുവലറിയായ ജിആർടി ജ്വല്ലേഴ്സിൽ നിന്നുള്ള ആഭരണങ്ങളാണ് തൃഷ ധരിച്ചത്. ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ എത്തിയത്. ദേശീയ പതാക ഉയർത്തിയ ശേഷം തുറന്ന ജീപ്പിൽ സല്യൂട്ട് ചെയ്തു കടന്നുപോയ മുഖ്യമന്ത്രി വിജയ്ക്ക് തൃഷ സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Actress Trisha Krishnan served as chief guest at Tamil Nadu's Independence Day celebrations, the first under Chief Minister Vijay. Her attendance, prominently seated with Vijay's parents, along with her choice to wear her mother's saree and do her own makeup, sparked widespread discussion on social media. She was also seen saluting CM Vijay during the event.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |