SignIn
Kerala Kaumudi Online
Thursday, 22 October 2026 9.17 PM IST

സെക്രട്ടേറിയേറ്റ് അസി. പ്രാഥമിക പരീക്ഷ മേയ് 24,​ ജൂൺ 28

wr

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പി.എസ്‌.സി അസിസ്റ്റന്റ്, പൊലീസ് എസ്.ഐ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികകൾക്കുള്ള ആദ്യ ഘട്ട പ്രാഥമിക പരീക്ഷ മേയ് 24 നും രണ്ടാംഘട്ടം ജൂൺ 28 നും നടത്തും. ഓരോ ഘട്ടത്തിലും രണ്ടേകാൽ ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതുന്നത് .

സെക്രട്ടേറിയറ്റ്/പി.എസ്‌.സി അസിസ്റ്റന്റിന് 3,99,217 പേരും എസ്.ഐക്ക് 2,50,920 പേരും പരീക്ഷ എഴുതാൻ ഉറപ്പ് നൽകി. റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് 39,082 പേരും എക്സൈസ് ഇൻസ്പെക്ടർക്ക് 25,000 ത്തോളം പേരും ഉറപ്പുനൽകി. വിവിധ തസ്തികളിൽ പൊതുവായി അപേക്ഷ നൽകിയവർ നാലര ലക്ഷം പേർ വരും. ആദ്യഘട്ട പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് മേയ് 9 മുതൽ പ്രൊഫൈലിൽ ലഭ്യമാകും. രണ്ടാം ഘട്ട പരീക്ഷയ്‌ക്ക് വേണ്ടിയുള്ള അഡ്മ‌ിഷൻ ടിക്കറ്റ് ജൂൺ ആദ്യവാരം പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യും. പ്രാഥമിക പരീക്ഷയിൽ നിശ്ചിത മാർക്ക് ലഭിക്കുന്നവർക്ക് മുഖ്യപരീക്ഷ എഴുതാം. ഓരോ തസ്‌തികയ്ക്കും മുഖ്യപരീക്ഷകൾ പിന്നീട് നടത്തും. അതിന്റെ മാർക്ക് അനുസരിച്ചാണ് റാങ്ക് നിശ്ചയിക്കുന്നത്. സെക്രട്ടേറിയറ്റ്/പി.എസ്‌.സിഅസിസ്റ്റന്റ്, പൊലീസ് എസ്.ഐ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, എക്സൈസ് ഇൻസ്പെക്ടർ എന്നീ തസ്തികകളിൽ 12 കാറ്റഗറിയിലായി ആകെ പത്തുലക്ഷത്തോളം അപേക്ഷകളാണ് പി.എസ്‌.സിക്ക് ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+