
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ (BoAT) അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം (AEDP) സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു.
നിലവിലെ അക്കാദമിക വർഷം മുതൽ ആരംഭിക്കുന്ന ഈ പദ്ധതി വഴി ആർട്സ്, സയൻസ്, കോമേഴ്സ് ബിരുദ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ 6 മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനത്തിനുള്ള (On-the-Job Training) സുവർണ്ണാവസരമാണ് ലഭിക്കുന്നത്. പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് ആകർഷകമായ പ്രതിമാസ സ്റ്റൈപ്പൻഡ് ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ബിരുദ വിദ്യാർത്ഥികൾക്ക് ആകെ ₹10,900 രൂപയും ഡിപ്ലോമ ഹോൾഡേഴ്സിന് ആകെ ₹9,600 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ഈ പദ്ധതിയിലൂടെ കോളേജ് തലത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിൽ ലഭ്യത കൂടുതൽ ഉറപ്പുവരുത്താൻ സാധിക്കുമെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു .
Kerala's Higher Education Minister Roji M John announced the implementation of the Apprenticeship Embedded Degree Program (AEDP) by BoAT. Starting this academic year, the program offers Arts, Science, and Commerce degree students six months of on-the-job training and a monthly stipend. This initiative aims to boost employability and practical skills among final-semester students, ensuring better job prospects.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |