SignIn
Kerala Kaumudi Online
Monday, 19 October 2026 3.49 PM IST

ബംഗളൂരു മെട്രോയിൽ ജോലി നേടാൻ സുവർണാവസരം; 60 വയസ് കഴിഞ്ഞവർക്കും അപേക്ഷിക്കാം

metro
പ്രതീകാത്മക ചിത്രം

ബംഗളൂരു മെട്രോയിൽ അസിസ്റ്റൻഡ് സെക്യൂരിറ്റി ഓഫീസർ തസ്‌തികയിൽ ജോലി നേടാൻ അവസരം. 50 ഒഴിവുകളാണുള്ളത്. ബംഗളൂരു മെട്രോ മെയിന്റനൻസ് ആൻഡ് ഓപ്പറേഷൻ വിംഗിലാണ് ഒഴിവ്. താൽക്കാലിക നിയമനമാണ്. അപേക്ഷകർക്ക് വേണ്ട യോഗ്യത, ശമ്പളം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അറിയാം.

സൈന്യത്തിൽ (കര - നാവിക - വ്യോമയാനം) / കർണാടക പൊലീസ്/ സിഎപിഎഫ്, സിആർപിഎഫ്, ബിഎസ്‌എഫ്, സിഐഎസ്‌എഫ് തുടങ്ങിയ സേനകളിലോ അല്ലെങ്കിൽ സമാനമായ മറ്റ് അനുബന്ധ സേനകളിലോ സേവനം അനുഷ്‌ഠിക്കുന്നവർക്കോ വിരമിച്ചവർക്കോ അപേക്ഷിക്കാം. 60 വയസിൽ താഴെയായിരിക്കണം അപേക്ഷകരുടെ പ്രായം. മൂന്ന് വർഷത്തേക്കായിരിക്കും നിയമനം.

ശാരീരിക ക്ഷമതാ പരിശോധന, എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന 60 വയസിൽ താഴെയുള്ളവർക്ക് 32,950 രൂപയും 60 വയസിന് മുകളിലുള്ളവ‌ർക്ക് 30,000 രൂപയും ശമ്പളമായി ലഭിക്കും. ശാരീരിക ക്ഷമതാ പരിശോധനയിൽ പങ്കെടുക്കുന്നതിന് മുമ്പ് സർക്കാർ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്‌‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ശാരീരിക ക്ഷമതാ പരിശോധനയിൽ വിജയിക്കുന്നവർക്ക് മാത്രമേ എഴുത്ത് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കൂ.

ഒരു മണിക്കൂർ നീളുന്നതാണ് എഴുത്തുപരീക്ഷ. ഇംഗ്ലീഷ് അല്ലെങ്കിൽ കന്നഡയിലെഴുതാം. കന്നഡയിലുള്ള അറിവ് നിർബന്ധമാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 31 ആണ്. നവംബർ 31നകം അപേക്ഷയുടെ പ്രിന്റ് ഔട്ട് അയക്കണം. സമീപകാലത്തായി എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തൊഴിൽപരിചയ സർട്ടിഫിക്കറ്റുകൾ, പിപിഒ ആന്റ് ഡിസ്‌ചാർജ് സർട്ടിഫിക്കറ്റുകൾ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ജോലി ചെയ്യുന്നവരാണെങ്കിൽ സ്ഥാപനത്തിൽ നിന്നുള്ള എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്‌ക്കൊപ്പം അയക്കണം. വിശദവിവരങ്ങൾക്കായി ബംഗളൂരു മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദ‌ർശിക്കുക.

വിലാസം - ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ), ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്, മൂന്നാം നില, ബി.എം.ടി.സി കോംപ്ലക്സ്, കെ.എച്ച്. റോഡ്, ശാന്തിനഗർ, ബംഗളൂരു - 560027

English Summary

Bengaluru Metro has announced 50 temporary vacancies for Assistant Security Officers in its Maintenance and Operations Wing. Eligible serving or retired personnel from the armed forces, Karnataka Police, and central armed police forces can apply. The selection process includes a physical fitness test, written examination, and interview. The article lists eligibility criteria, salary details, required documents, and application deadlines.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENGALURU METRO RECRUITMENT 2026, ASSISTANT SECURITY OFFICER JOBS, BANGALORE METRO VACANCIES, BENGALURU METRO SALARY, BANGALORE METRO JOB APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+