SignIn
Kerala Kaumudi Online
Friday, 16 October 2026 5.46 PM IST

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനം; ഭക്ഷണം, കോഴ്സ് ഫീസ്, കോഴ്സ് സാമഗ്രികൾ എന്നിവ പൂർണമായും സൗജന്യം

admission
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഗ്രാമീണ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും സ്വന്തമായി തൊഴിൽ, സംരംഭ സഹായവും നൽ‌കുന്ന പദ്ധതിയായ റൂറൽ സെൽഫ് എംപ്ലോയിമെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ആർഎസ്‌ഇടിഐ) തിരുവനന്തപുരം കേന്ദ്രത്തിൽ ഒക്ടോബർ - നവംബർ മാസ കോഴ്സുകളിൽ ചേരാൻ അവസരം. ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന പരിശീലന കാലയളവിൽ ഭക്ഷണം, കോഴ്സ് ഫീസ്, കോഴ്സ് സാമഗ്രികൾ എന്നിവ പൂർണമായും സൗജന്യമാണ്.

ഫാസ്റ്റ് ഫുഡ് സ്റ്റാൾ കോഴ്സ്, പേപ്പർ കവർ എൻവെലപ്പ് - ഫയൽ നിർമ്മാണം, കൂൺ കൃഷി പരിശീലനം, പപ്പടം- അച്ചാർ- മസാലപ്പൊടി തയ്യാറാക്കൽ കോഴ്സ് തുടങ്ങിയ കോഴ്സുകളിൽ/ പരിശീലന പരിപാടികളിൽ ചേരാനാണ് അവസരം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന സംരംഭകരാകാൻ താൽപ്പര്യം ഉളളവർക്ക് ആർഎസ്‌ഇടിഐയുടെ നടത്തിപ്പുകാരായ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഭാഗത്ത് നിന്നുളള പ്രൊഫഷണൽ സഹായവും ലഭിക്കുന്നതാണ്.

18നും 50നും ഇടയിൽ പ്രായമുളളവർ‌ക്കാണ് കോഴ്സുകളിൽ ചേരാൻ അവസരം. തിരുവനന്തപുരം സ്റ്റാച്യു, ഉപ്പളം റോഡിലാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. കോഴ്സ് ഒക്ടോബർ- നവംബർ മാസത്തിൽ ആരംഭിക്കും. പരിശീലന പരിപാടി വിജയകരമായി പൂർ‌ത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ ലഭിക്കും.

കോഴ്സിൽ ചേരാൻ താൽപര്യമുളളവർ സ്റ്റാച്യു ഉപ്പളം റോഡിൽ പ്രവർ‌ത്തിക്കുന്ന റൂറൽ സെൽഫ് എംപ്ലോയിമെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2322430, 8891228788 നമ്പരുകളിൽ പകൽ പത്ത് മണിക്കും അഞ്ച് മണിക്കും ഇടയിൽ വിളിക്കുക (സർക്കാർ അവധി ദിവസങ്ങൾ ഒഴികെ).

English Summary

The Rural Self Employment Training Institute (RSETI) in Thiruvananthapuram is offering free skill-training courses for rural youth aged 18–50 during October and November. Courses include fast-food stall management, paper bag and envelope making, mushroom cultivation, and preparation of papad, pickles and spice powders. Food, course fees and materials are free. Successful participants receive government-recognised certificates and entrepreneurial support from Indian Overseas Bank.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRIVANDRUM FREE TRAINING COURSES, RSETI THIRUVANANTHAPURAM, FREE SELF EMPLOYMENT TRAINING KERALA, MUSHROOM FARMING COURSE KERALA, സൗജന്യ തൊഴിൽ പരിശീലനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+