
തിരുവനന്തപുരം: വഞ്ചിയൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സൈനിക വിശ്രമകേന്ദ്രത്തിൽ കെയർ ടേക്കറുടെ താത്ക്കാലിക ഒഴിവുണ്ട്. 60 വയസ് കവിയാത്ത വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ ജൂലായ് 8ന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ ഇൻചാർജ്ജ് അറിയിച്ചു. വിലാസം ജില്ലാ സൈനിക ക്ഷേമ ഓഫീസർ, ജില്ലാ സൈനികക്ഷേമ ഓഫീസ്, വഞ്ചിയൂർ, തിരുവനന്തപുരം-35. ഫോൺ: 0471-2472748.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |