SignIn
Kerala Kaumudi Online
Friday, 26 June 2026 7.13 PM IST

എൽബിഎസിന്റെ ബാച്ച്ലർ ഓഫ് ഡിസൈൻ പ്രവേശന പരീക്ഷ മാറ്റിവച്ചു

exam
പ്രവേശന പരീക്ഷ

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളേജുകളിലേക്കുള്ള ബാച്ച്ലർ ഓഫ് ഡിസൈൻ (B des)ന്റെ ഞായറാഴ്ച (28/6) നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു. എൽഎൽ ബി പ്രവേശന പരീക്ഷ (KLEE) അതേ ദിവസം നടക്കുന്ന പശ്ചാത്തലത്തിലാണ് എൽ ബിഎസ് പരീക്ഷ മാറ്റിയത്.


ഇരുപരീക്ഷകളും എഴുതാൻ അവസരം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യമുന്നയിച്ചതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഇടപെട്ടതിനെ തുടർന്നാണ് പരീക്ഷ മാറ്റിയത്. പരീക്ഷകൾക്കും കോഴ്സ് തെരഞ്ഞെടുപ്പുകൾക്കും എല്ലാവർക്കും അവസരം നൽകണമെന്ന് മന്ത്രി നിർദേശം നൽകി.


പ്രവേശന പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കും.കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, LBS BACHELOR OF DESIGN ENTRANCE EXAM, LBS ADMISSION 2026, LBS CENTRE FOR SCIENCE AND TECHNOLOGY, DESIGN ENTRANCE EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+