SignIn
Kerala Kaumudi Online
Tuesday, 30 June 2026 1.41 PM IST

ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

railway-recruitment-2026
ഇന്ത്യൻ റെയിൽവേയിൽ തൊഴിലവസരം (പ്രതീകാത്മക ചിത്രം)

ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. ആർആർബി ടെക്‌നീഷ്യൻ റിക്രൂട്ട്‌മെന്റ് 2026 വിജ്ഞാപനം പുറത്തിറക്കി. വിവിധ റെയിൽവേ സോണുകളിലായി ടെക്‌നീഷ്യൻ ഗ്രേഡ് - I (സിഗ്നൽ), ടെക്‌നീഷ്യൻ ഗ്രേഡ് - III ഒഴിവുകളിലേക്കാണ് ആർആർബി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 6,557 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ജൂൺ 30 മുതൽ ഓൺലൈനായി അപേക്ഷകൾ അയക്കാം. ജൂലായ് 29 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം, അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18നും 30നും ഇടയിലായിരിക്കണം. സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരീക്ഷ എന്നിവയ്‌ക്ക് ശേഷമാകും നിയമനം. ടെക്‌നീഷ്യൻ ഗ്രേഡ് - I ന് പ്രതിമാസം 29,200 രൂപ മുതലാണ് അടിസ്ഥാന ശമ്പളം. ടെക്‌നീഷ്യൻ ഗ്രേഡ് - III ക്ക് 19,900 രൂപ മുതൽ പ്രതിമാസം ശമ്പളമായി ലഭിക്കും. അടിസ്ഥാന ശമ്പളത്തിന് പുറമേ ജീവനക്കാർക്ക് ഡിയർനെസ് അലവൻസ്, ഹൗസ് റെന്റ് അലവൻസ്, ട്രാൻസ്‌പോർട്ട് അലവൻസ്, മെഡിക്കൽ സൗകര്യങ്ങൾ, പെൻഷൻ ആനുകൂല്യങ്ങൾ, റെയിൽവേ യാത്രാ ഇളവ് തുടങ്ങിയവ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, RAILWAY RECRUITMENT, RAILWAY JOBS, APPLY ONLINE, RAILWAY CAREERS, RRB, CENTRAL GOVERNMENT JOBS, RAILWAY VACANCY, INDIA JOBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+