SignIn
Kerala Kaumudi Online
Monday, 15 June 2026 2.17 PM IST

മലയാളികൾക്ക് ജർമ്മനിയിൽ തൊഴിലവസരം, ജൂൺ 20 വരെ അപേക്ഷിക്കാം; യോഗ്യതകൾ എന്തൊക്കെ?

job

വിദേശരാജ്യങ്ങളിൽ ഒരു ജോലി ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഇഷ്ടപ്പെട്ട ജോലികൾ തിരഞ്ഞെടുത്ത് വിദേശ രാജ്യങ്ങളിൽ സ്ഥിര താമസമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളും. എന്നാൽ ജോലി ഒഴിവുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ല എന്നത് ഒരു പോരായ്മയായിരുന്നു. ഇപ്പോഴിതാ അത്തരക്കാർക്ക് ജർമ്മനിയിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളെക്കുറിച്ച് അറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്.

ജർമ്മനിയിൽ ഷെഫ് തസ്തികയിൽ 20 ഒഴിവുകളുണ്ടെന്നാണ് നോർക്ക റൂട്ട്സ് അറിയിച്ചിരിക്കുന്നത്. ഇതിനായി നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്‌മെന്റിലേക്ക് 2026 ജൂൺ 20 വരെ അപേക്ഷിക്കാം. ഹോട്ടൽ മാനേജ്‌മെന്റ്, ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി, കാറ്ററിംഗ് ആൻഡ് ഷെഫ് മേഖലയിലെ ബിരുദം (നാലു വർഷത്തേയോ മൂന്നു വർഷത്തെയോ) നേടിയിരിക്കണം.

നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന ഉദ്യോഗാർതഥികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. വിശദമായ സി.വിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോർട്ട്, ഭാഷായോഗ്യത എന്നിവയുടെ പകർപ്പുകൾ സഹിതം നോർക്ക റൂട്ട്സ് വെബ്ബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകാവുന്നതാണ്. ജർമൻ സർക്കാരിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് പ്രോഗ്രാമിന്റെ ഭാഗമായി ഇൻഡോ ജർമൻ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ്.

പ്രായപരിധി: 2026 മേയ് 31നകം 35 വയസ് കവിയരുത്. അപേക്ഷിക്കുന്നതിന് ജർമ്മൻ ഭാഷാ യോഗ്യത അനിവാര്യമല്ല. നിലവിൽ ജർമ്മൻ ഭാഷാ യോഗ്യതയുളളവർക്ക് (എ1,എ2,ബി1,ബി2) മുൻഗണന ലഭിക്കുന്നതാണ്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടാൽ 12 മാസത്തോളം നീളുന്ന ബി വൺ (ബി-1) വരെയുളള ജർമ്മൻ ഭാഷാപഠനത്തിന് തയ്യാറാകുന്നവരാകണം അപേക്ഷകർ. മുൻപ് അപേക്ഷിച്ചവർ ഇനി അപേക്ഷിക്കേണ്ടതില്ല.

ബിവൺ വരെയുളള ജർമ്മൻ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങൾ, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിംഗ്, അഭിമുഖങ്ങൾ, ജർമ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, JOB, GERMANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+