SignIn
Kerala Kaumudi Online
Tuesday, 21 July 2026 7.10 AM IST

'ക്ഷമിക്കണം അച്ഛാ, ‌ഞാൻ ഒരുപാട് തവണ ശ്രമിച്ചിട്ടും വിജയിച്ചില്ല'; സർക്കാർ ജോലി കിട്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

READ ENGLISH VERSION

ananth-kumar
മരിച്ച ആനന്ദ് കുമാർ

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സർക്കാർ ജോലി കിട്ടാത്തതിൽ മനംനൊന്ത് ഇരുപത്തിമൂന്നുകാരൻ ജീവനൊടുക്കി. ബി‌ ടെക് ഗോൾഡ് മെഡലിസ്റ്രായ ആനന്ദ് കുമാറിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 'ക്ഷമിക്കണം അച്ഛാ, സർക്കാർ ജോലിക്കായി ഞാൻ 50 തവണയിലധികം ശ്രമിച്ചു, പക്ഷേ വിജയിക്കാനായില്ല. എന്നോട് ക്ഷമിക്കണം" എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.

ആനന്ദിന്റെ മൂത്ത സഹോദരന്റെ വിവാഹം ഉറപ്പിക്കുന്നതിനായി കുടുംബം സ്വന്തം നാടായ ബീഹാറിലേയ്ക്ക് പോയിരുന്ന സമയത്താണ് സംഭവം. വീട്ടുജോലിക്കാരൻ വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആനന്ദിനെ മുറിയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കാൺപൂരിലെ പ്രൺവീർ സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് 2024ലാണ് ആനന്ദ് കുമാർ ഒന്നാം റാങ്കോടെ ബി ടെക് പൂർത്തിയാക്കിയത്. സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടിയ ആനന്ദിനെ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലാണ് സ്വർണമെഡൽ സമ്മാനിച്ചത്.

ബിടെക് പഠനത്തിന് ശേഷം പവർ ഗ്രിഡിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയ ആനന്ദ് കഴിഞ്ഞ കുറച്ചുനാളുകളായി സർക്കാർ ജോലിയ്ക്കായുള്ള കഠിന പരിശ്രമത്തിലായിരുന്നെന്ന് പിതാവ് രാജ്കുമാർ പറഞ്ഞു. റെയിൽവേ, എസ്എസ്‌സി , ബാങ്ക്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് മത്സരപരീക്ഷകൾ എഴുതിയെങ്കിലും ജോലി ലഭിച്ചില്ല. ഇതോടെ ആനന്ദ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

English Summary

A 23-year-old B.Tech gold medalist, Anand Kumar, died by suicide in Uttar Pradesh, leaving a note citing over 50 unsuccessful attempts at securing a government job. Police found him hanging at home. His family stated he was under severe mental stress after failing multiple competitive exams for various government positions, despite his academic achievements.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BTECH GOLD MEDALIST, GOVERNMENT JOB, UTTARPRADESH, STUDENT SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360