SignIn
Kerala Kaumudi Online
Wednesday, 15 July 2026 12.11 AM IST

ജീവനക്കാരുടെ എണ്ണം കുത്തനെ കുറച്ച് ബാങ്കുകള്‍; പതിവ് രീതികളിലെ മാറ്റം അതിവേഗത്തില്‍

bank
പ്രതീകാത്മക ചിത്രം

ബാങ്കിലെ ജോലി സ്ഥിര വരുമാനത്തിന്റെ മാത്രമല്ല അഭിമാനത്തിന്റെ കൂടി ലക്ഷണമായി കണ്ടിരുന്നു സമൂഹം. എന്നാല്‍ ഇന്ത്യയിലെ സ്വകാര്യ ബാങ്കുകള്‍ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ മാത്രം പരിശോധിക്കുമ്പോള്‍ 7700ല്‍ പ്പരം തൊഴിലവസരങ്ങളാണ് ഇല്ലാതായിരിക്കുന്നത്. ഡിജിറ്റല്‍ ബാങ്കിംഗ്, എഐ സാങ്കേതിക വിദ്യയുടെ വളര്‍ച്ച എന്നിവയാണ് ബാങ്കിംഗ് മേഖലയിലെ ഈ പ്രധാന മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി 2026 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 3343 പേരെയാണ് കുറച്ചത്. ഇത്രയും ജീവനക്കാരുടെ കുറവ് വരുത്തിയതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ബാങ്ക് തന്നെ വ്യക്തമാക്കുന്നുമുണ്ട്. ബാങ്ക് തന്നെ വികസിപ്പിച്ചെടുത്ത 'നീവ്' എന്ന എഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് പ്രവര്‍ത്തനക്ഷമതയില്‍ മെച്ചപ്പെടുത്തല്‍ നടപ്പിലാക്കുന്നത്. മറ്റൊരു സ്വകാര്യ ബാങ്കായ ആക്‌സിസില്‍ 3100 ജീവനക്കാരെയാണ് ഒഴിവാക്കിയത്. പുതിയതായി 400 ബ്രാഞ്ചുകള്‍ കൂടി തുറന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ഇതെന്നതാണ് ശ്രദ്ധേയം.

പരമ്പരാഗതമായി ജീവനക്കാര്‍ കൈകാര്യം ചെയ്തിരുന്ന പല മേഖലകളും ഇപ്പോള്‍ ഡിജിറ്റല്‍ ബാങ്കിംഗ്, എഐ പ്ലാറ്റ്‌ഫോം എന്നിവയുടെ സഹായത്തോടെ നടപ്പിലാക്കുന്നത് വര്‍ദ്ധിപ്പിച്ചതാണ് ജീവനക്കാരെ കുറയ്ക്കുന്നതിലേക്ക് എത്തുന്നതിന് ആദ്യപടിയായി ബാങ്കുകള്‍ ചെയ്തിരുന്നത്. ഈ മാറ്റം പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ ബാങ്കുകളെ സഹായിക്കുമെങ്കിലും, ബാങ്കിംഗ് മേഖലയില്‍ പുതിയ തരം വൈദഗ്ദ്ധ്യങ്ങള്‍ ആവശ്യമായി വരുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

English Summary

private banks in india restricting man power

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANKS, JOB, JOB LOSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360