തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത നൈപുണ്യ വികസന-ഉപജീവന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (DDU-GKY 2.0) സൗജന്യ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ മൊബിലൈസേഷൻ ക്യാമ്പ് ഒക്ടോബർ 10 ശനിയാഴ്ച നടക്കും. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പോത്തൻകോട് സി.ഡി.എസ് ഓഫീസിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഹെൽത്ത്കെയർ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ഐ.ടി ആൻഡ് ഐ.ടി.ഇ.എസ്, ഏവിയേഷൻ, ഇലക്ട്രോണിക്സ്, ലൊജിസ്റ്റിക്സ്, അപ്പാരൽ, ഇൻസ്ട്രുമെന്റേഷൻ, ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്, അയൺ ആൻഡ് സ്റ്റീൽ ഉൾപ്പെടെ തൊഴിൽ സാദ്ധ്യതയേറിയ 12-ലധികം പ്രമുഖ മേഖലകളിലെ കോഴ്സുകളിലേക്കാണ് അവസരം.
പഠനം, താമസം, ഭക്ഷണം, യൂണിഫോം, പഠന സാമഗ്രികൾ എന്നിവ പൂർണ്ണമായും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സെക്ടർ സ്കിൽ കൗൺസിൽ സർട്ടിഫിക്കറ്റും സൗജന്യ പ്ലേസ്മെന്റ് സഹായവും ലഭിക്കും.
ഗ്രാമീണ മേഖലയിലെ 18-നും 35-നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗം (SC/ST), ഭിന്നശേഷിക്കാർ എന്നിവർക്ക് അപ്പർ ഏജ് ലിമിറ്റിൽ 45 വയസ്സ് വരെ ഇളവ് ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളോ രക്ഷാകർത്താക്കളോ ശനിയാഴ്ച രാവിലെ പോത്തൻകോട് സി.ഡി.എസ് ഓഫീസിൽ നടക്കുന്ന ക്യാമ്പിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9744113531, 9744324071 നമ്പരിൽ ബന്ധപ്പെടുക.
A registration camp for the central-state Deen Dayal Upadhyaya Grameen Kaushalya Yojana (DDU-GKY 2.0) free skill development courses is scheduled at Pothencode CDS office. Organized by Kudumbashree Mission, it targets rural youth aged 18-35 for over 12 job-oriented sectors, offering free training, accommodation, and placement assistance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |