SignIn
Kerala Kaumudi Online
Wednesday, 07 October 2026 9.43 PM IST

വിദ്യാസമുന്നതി- കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

vidyasamunnathi
സമുന്നതി

കേരളത്തിലെ മുന്നാക്ക, (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥിക ൾക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി നടപ്പിലാക്കി വരുന്ന "വിദ്യാസമുന്നതി' കോച്ചിംഗ് അസിസ്റ്റൻസ് (2026-27) പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

മെഡിക്കൽ/എഞ്ചിനീയറിംഗ്/നിയമ (LAW) പഠനം / കേന്ദ്ര സർവ്വക (CUET) (ബിരുദം ബിരുദാനന്തര ബിരുദം) എന്നിവയ്ക്കുള്ള പ്രവേശന പഠനം & പരീക്ഷകൾ, സിവിൽ സർവ്വീസസ്, ബാങ്ക്/എസ്.എസ്.സി/പി.എസ്.സി/യു.പി.എസ്.സി/മറ്റിതര മത്സര പരീക്ഷകൾ/ വിവിധ യോഗ്യത നിർണ്ണയ പരീക്ഷകൾ (NET/SET/KTET/CTET... etc) തുടങ്ങിയ പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിന്റെ പരിശീ ലനത്തിനായുള്ള ധനസഹായമാണ് നൽകുന്നത്.


ഇതോടൊപ്പം സമുന്നതി നടപ്പിലാക്കി വരുന്ന "വിദ്യാസമുന്നതി' മെരിറ്റ് സ്കോളർഷിപ്പ് (2026-27) പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട് വിശദവിവരങ്ങൾക്കും, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 07/11/2026 .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMUNNATHI, VIDYASAMUNNATHI, COACHING ASSISTANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY