SignIn
Kerala Kaumudi Online
Friday, 02 October 2026 1.50 PM IST

ഇൻഷ്വറൻസ് മേഖലയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാം, കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

insurance-course
പ്രതീകാത്മക ചിത്രം

പൂനെയിലെ നാഷണൽ ഇൻഷ്വറൻസ് അക്കാഡമിയിൽ (എൻ.ഐ.എ) ഇൻഷ്വറൻസ് ആന്റ് റിസ്ക് മാനേജ്മെന്റ്, ടെക്നോളജി മാനേജ്മെന്റ് വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (പി.ജി.ഡി.എം) പ്രോഗ്രാമിന് അപേക്ഷിക്കാം. കേന്ദ്ര ധനകാര്യമന്ത്രാലയം, പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികൾ എന്നിവയുടെ സംയുക്ത നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എൻ.ഐ.എ.

എം.ബി.എയ്ക്ക് തുല്യമായ കോഴ്സാണിത്. ആകെ സീറ്റ് 180. മാനേജ്മെന്റ് വിഷയങ്ങളായ ഐ.ടി, എച്ച്.ആർ, മാർക്കറ്റിംഗ്, ലാ, ഫിനാൻസ്, മാനേജ്മെന്റ് അക്കൗണ്ടിംഗ്, ഇക്കണോമിക്സ് എന്നിവയ്ക്കു പുറമേ ഇൻഷ്വറൻസ് വിഷയങ്ങളായ ലൈഫ്, നോൺ ലൈഫ്, ഹെൽത്ത് ആൻ‌ഡ് റീ ഇൻഷ്വറൻസ് വിഷയങ്ങളും ഉൾപ്പെടും. CAT 2026, XAT 2027, CMAT 2027 എന്നിവയിലൊന്നിൽ സ്കോറുള്ളവരായിരിക്കണം അപേക്ഷകർ. രണ്ടുവർഷ കോഴ്സിന്റെ ആകെ ഫീസ് 1,20,000 രൂപ. മെറിറ്റ് അടിസ്ഥാനത്തിൽ യോഗ്യതയുള്ളവർക്ക് സ്കോളർഷിപ്പ് ലഭിക്കും. ഉയർന്ന പ്രായം 28. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃത ഇളവുണ്ട്.

സ്പെഷ്യലൈസേഷനുകൾ

  • ഇൻഷ്വറൻസ് ആൻഡ് റിസ്ക് മാനേജ്മെന്റ്: യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദം. ഇൻഷ്വറൻസാണ് പ്രധാന പഠന വിഷയം.
  • ടെക്നോളജി മാനേജ്മെന്റ്: യോഗ്യത: 50 ശതമാനം മാർക്കോടെ ബി.ഇ, ബി.ടെക്, ബി.സി.എ, ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്). കോഴ്സിന്റെ ഭാഗമായി എട്ടാഴ്ച സമ്മർ ഇന്റേൺഷിപ്പുണ്ട്.

തിരഞ്ഞെടുപ്പ്

പരീക്ഷാ മാർക്കിന് പുറമേ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വെബ്സൈറ്റ്: pgdm.niapune.org.in. അവസാന തീയതി 2027 മാർച്ച് 15.

English Summary

The National Insurance Academy in Pune is accepting applications for its two-year PGDM programmes in Insurance & Risk Management and Technology Management. The MBA-equivalent course offers 180 seats, with eligibility based on academic qualifications and CAT 2026, XAT 2027 or CMAT 2027 scores. Selection includes group discussion and interview. The application deadline is March 15, 2027.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIA PUNE PGDM, PGDM ADMISSION 2027, NATIONAL INSURANCE ACADEMY, INSURANCE RISK MANAGEMENT, PGDM APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+