SignIn
Kerala Kaumudi Online
Wednesday, 07 October 2026 4.19 AM IST

കേരള സർവകലാശാല പരീക്ഷ മാറ്റിവച്ചു

gfcg

 ഇന്ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽ.ബി, നാളെ ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം/ബി.ബി.എ എൽഎൽ.ബി പരീക്ഷകളുടെ 7, 8 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മാറ്റിവച്ചവ യഥാക്രമം 26, 27 തീയതികളിൽ നടത്തും. മറ്റ് ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

 ജൂണിൽ നടത്തിയ എൽ.എൽ.എം പബ്ലിക് ലാ ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്‍സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്ഡബ്ല്യൂ എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 16 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.

 സർവകലാശാല ഫിനാൻസ് കമ്മിറ്റിയിലേക്ക്, സിൻഡിക്കേറ്റ്, അക്കാഡമിക് കൗൺസിൽ എന്നിവയിൽ നിന്നുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. തിരുത്തലുകൾ, ഒഴിവാക്കലുകൾ, കൂട്ടിച്ചേർക്കലുകൾ എന്നിവക്കുള്ള അപേക്ഷകൾ 19 നകം സർവകലാശാല രജിസ്ട്രാർക്കോ റിട്ടേണിംഗ് ഓഫീസർക്കോ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY