ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം. ഗ്രാജുവേറ്റ് വിഭാഗത്തിൽ 3,548 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നവംബർ ആറാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഗുഡ്‌സ് ട്രെയിൻ മാനേജർ - 2,750, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് - 371, ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റൻഡ് കം ടൈപ്പിസ്റ്റ് - 300, ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ - 127 എന്നീ തസ്‌തികകളിലാണ് ഒഴിവുകൾ. ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദം പാസായിരിക്കണം. അവസാന വർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ പാടില്ല. അപേക്ഷകർ 2026 നവംബർ ആറിന് മുമ്പ് ബിരുദം പാസായിരിക്കണം.
18 മുതൽ 33 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷം വരെയും ഇളവ് ലഭിക്കും. പൊതുവിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. പരീക്ഷ എഴുതുന്നവർക്ക് ഇതിൽ 400 രൂപ തിരികെ ലഭിക്കും. ഭിന്നശേഷിക്കാർ, സ്‌ത്രീകൾ, ട്രാൻസ്‌ജെൻഡർ, എസ്‌സി/എസ്‌ടി, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്. പരീക്ഷ എഴുതുന്നവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും.
കമ്പ്യൂട്ടർ ബേസ്‌ഡ് ടെസ്റ്റ് 1,2 പരീക്ഷകൾ, രേഖകളുടെ പരിശോധന, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. കമ്പ്യൂട്ടർ ബേസ്‌ഡ് ടെസ്റ്റുകളിൽ തെറ്റായ ഓരോ ഉത്തരത്തിനും 1/3 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
Indian Railways has announced 3,548 graduate-level vacancies across four posts, including Goods Train Manager and Senior Clerk. Eligible graduates aged 18–33 can apply until November 6, 2026. The selection process includes two computer-based tests, document verification and medical examination, with one-third negative marking for each wrong answer.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |