SignIn
Kerala Kaumudi Online
Sunday, 14 June 2026 2.30 PM IST

ശമ്പളം ഒന്നരലക്ഷത്തിലധികം രൂപ; ഷിപ്പ്‌യാർഡിൽ തൊഴിലവസരം, ഉടൻ അപേക്ഷകൾ സമർപ്പിക്കൂ

shipyard

കർണാടകയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ മാൽപെ യൂണിറ്റിൽ വിവിധ തസ്‌തികകളിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഷിപ്പ് ബിൽഡിംഗ്, ഷിപ്പ് റിപ്പയർ, മറൈൻ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലാണ് അവസരം. മാനേജർ (ഡിസൈൻ), അസിസ്റ്റന്റ് ജനറൽ മാനേജർ (എഞ്ചിനീയറിംഗ്), ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ) എന്നീ തസ്‌തികകളിലേക്കാണ് നിയമനം.

അസിസ്റ്റൻഡ് ജനറൽ മാനേജർ തസ്‌തികയിൽ 1,67,280 രൂപയും ഡെപ്യൂട്ടി മാനേജർ തസ്‌തികയിൽ 1,04,550 രൂപയുമാണ് ശമ്പളമായി ലഭിക്കുക. 2026 ജൂൺ 16ന് മുമ്പ് cochinshipyard.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർ വേണം അപേക്ഷകൾ സമർപ്പിക്കാൻ. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

മാനേജർ (ഡിസൈൻ) തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മെക്കാനിക്കൽ, മറൈൻ അല്ലെങ്കിൽ നേവൽ ആർകിടെക്‌ചർ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബിരുദം വേണം. പോസ്റ്റ് ക്വാളിഫിക്കേഷൻ മാനേജീരിയൽ മേഖലയിൽ ഒമ്പത് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അസിസ്റ്റൻഡ് ജനറൽ മാനേജർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർ മെക്കാനിക്കൽ, നേവൽ ആർക്കിടെക്‌ചർ, പ്രൊഡക്ഷൻ അല്ലെങ്കിൽ മറൈൻ എഞ്ചിനീയറിംഗിൽ 60 ശതമാനം മാർക്കോടെ ബിരുദം പാസായിരിക്കണം. കൂടാതെ ഷിപ്പ് ബിൽഡിംഗ് അല്ലെങ്കിൽ ഓഫ്‌ഷോർ മേഖലയിൽ ടീം ലീഡ് അല്ലെങ്കിൽ സെക്ഷൻ ഹെഡ് ആയി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഡെപ്യൂട്ടി മാനേജർ തസ്‌തികയിലേക്ക് മെക്കാനിക്കൽ, മറൈൻ അല്ലെങ്കിൽ ഷിപ്പ് ബിൽഡിംഗ് എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വേണം. ഏഴ് മുതൽ പത്ത് വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഹൾ ഫാബ്രിക്കേഷൻ, മെഷിനറി, പൈപ്പിംഗ്, പെയിന്റിംഗ്, പ്ലാനിംഗ്, ഔട്ട്‌ഫിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ഷിപ്പ് ബിൽഡിംഗ്, ഷിപ്പ് റിപ്പയർ, ഓഫ്‌ഷോർ അല്ലെങ്കിൽ പെട്രോകെമിക്കൽ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പരിചയം നിർബന്ധമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, CAREER, JOB, APPLY NOW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+