
തിരുവനന്തപുരം: വെൺപകൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എക്സ്റേ ക്ലീനിംഗ് സ്റ്റാഫിനെ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ആറ് മാസത്തേക്കാണ് നിയമനം. എട്ടാം ക്ലാസ് പാസായിരിക്കണം.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജൂൺ 16 രാവിലെ 10.30ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്കും മുൻഗണനയുണ്ടായിരിക്കും.
ഫോൺ: 0471- 2223594
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |