തിരുവനന്തപുരം: ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ 2026 - 27 അദ്ധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദാനന്തര ബിരുദ (PG) കോഴ്‌സുകളിലേക്കുള്ള സ്പോട്ട് അഡ്‌മിഷൻ 2026 ഓഗസ്റ്റ് മൂന്നിന് സർവകലാശാല ക്യാമ്പസിൽ നടത്തും. എംബിഎ, എം.ടെക്, എം.എസ്.സി. പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം.
എംബിഎ റെഗുലർ, വർക്കിംഗ് പ്രൊഫഷണൽസ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ് എന്നീ കോഴ്‌സുകൾക്കൊപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിംഗ്, വിഎൽഎസ്‌ഐ ഡിസൈൻ എന്നിവയുൾപ്പെടെയുള്ള എം.ടെക് കോഴ്‌സുകളിലേക്കും പ്രവേശനം ലഭ്യമാണ്.
എംഎസ്‌സി വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, വി.എൽ.എസ്.ഐ & എംബെഡഡ് സിസ്റ്റംസ്, അപ്ലൈഡ് മെറ്റീരിയൽസ്, എൻവയോൺമെന്റൽ ഡാറ്റ സയൻസ്, ഇക്കോളജിക്കൽ ഇൻഫർമാറ്റിക്‌സ്, ഡാറ്റ സയൻസ് & ജിയോഇൻഫർമാറ്റിക്‌സ്, ബയോ എ.ഐ., കമ്പ്യൂട്ടേഷണൽ മോഡലിംഗ്, ഫിൻടെക് എന്നിവ ഉൾപ്പെടെയുള്ള വിവിധ സ്പെഷ്യലൈസേഷനുകളിലും ഒരു വർഷ ദൈർഘ്യമുള്ള അഡ്വാൻസ്‌ഡ് എ.ഐ., സൈബർ സെക്യൂരിറ്റി, എൻവയോൺമെന്റൽ സസ്റ്റൈനബിലിറ്റി പ്രോഗ്രാമുകളിലേക്കും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
കോഴ്‌സുകളുടെ വിശദാംശങ്ങളും സീറ്റുകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങളും അറിയാൻ www.duk.ac.in/admission എന്ന സർവകലാശാലയുടെ വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2788000, +91 8078193800, ഇ-മെയിൽ: admission-pg@duk.ac.in
Digital University Kerala will hold spot admissions for various postgraduate courses for the 2026-27 academic year on August 3, 2026, at its Thiruvananthapuram campus. Vacant seats are available in MBA, M.Tech (including AI, Cybersecurity), and M.Sc programs (including Data Analytics, AI, Fintech). Interested candidates can find detailed information regarding courses and seat availability on the university website.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |