SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.02 AM IST

കോഫി എസ്റ്റേറ്റ് സൂപ്പർവൈസറാകാം

aa

സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CCRI) കോഫി എസ്റ്റേറ്റ് സൂപ്പർവൈസർ സർട്ടിഫിക്കറ്റ് കോഴ്സ് പഠിക്കാനവസരം. ഇന്ത്യൻ കോഫി ബോർഡിന് കീഴിൽ കർണാടകയിലെ ചിക്കമംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.സി.ആർ.ഐയിലെ ഒരു വർഷ പ്രോഗ്രാമാണിത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കോഫി ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. പ്രതിമാസം 5000 രൂപ വീതം സ്റ്റൈപൻഡും താമസം സൗജന്യവുമാണ്.

പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 18 - 35. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായ പരിധിയിൽ 5 വർഷ ഇളവ്.

10,000 രൂപയാണ് ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 5000 രൂപ. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ കോഴ്സ് പഠിക്കാം.

വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം തപാലിലാണ് അപേക്ഷിക്കേണ്ടത്.

വിവരങ്ങൾ: coffeeboard.gov.inൽ. 31വരെയാണ് അപേക്ഷിക്കേണ്ട അവസാന തീയതി.

2. പോണ്ടിച്ചേരി യൂണി. വിദൂര കോഴ്സുകൾ

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസം വഴി വിവിധ പ്രോഗ്രാമുകൾ പൂർത്തിയാക്കാനവസരം. ഇംഗ്ലീഷ്, സോഷ്യോളജി, ഹിന്ദി, ഫിനാൻസ് പ്രോഗ്രാമുകളിൽ പി.ജി ചെയ്യാം. സെമസ്റ്റർ പാറ്റേണിൽ രണ്ടു വർഷ പ്രോഗ്രാമാണിത്.

ബി.ബി.എ ഓണേഴ്സ്, ബി.കോം ഓണേഴ്സ്, ബി.എ ഇംഗ്ലീഷ് ഓണേഴ്സ്, ബി.എ സോഷ്യോളജി ഓണേഴ്സ് പ്രോഗ്രാമുകളുണ്ട്. സെമസ്റ്റർ പാറ്റേണിൽ നാലു വർഷ പ്രോഗ്രാമാണിത്. എം.ബി.എ:- മാർക്കറ്റിംഗ്, ഫിനാൻസ്, ഇന്റർനാഷണൽ ബിസിനസ്, ഓപ്പറേഷൻസ് & സപ്ലൈ ചെയ്ൻ മാനേജ്മെന്റ്, എച്ച്. ആർ മാനേജ്മെന്റ്, ടൂറിസം, ഹോസ്പിറ്റൽ മാനേജ്മെന്റ് എന്നിവയിൽ സ്പെഷ്യലൈസേഷനുണ്ട്. സെമസ്റ്റർ പാറ്റേണിൽ രണ്ടു വർഷ പ്രോഗ്രാമാണിത്.

സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ:- ജനറേറ്റിവ് എ.ഐ, റിസർച്ച് ഡാറ്റ അനാലിസിസ് യൂസിംഗ് എ.ഐ, ടാക്സ്, ഏജന്റിക് എ.ഐ, മ്യൂസിക് തെറാപ്പി ആൻഡ് കോംപസിഷൻ. വിശദ വിവരങ്ങൾ: dde.pondiuni.edu.inൽ. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്തംബർ 15

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA