
2024 ഫെബ്രുവരിയിൽ നടത്തിയ രണ്ട്, നാല്, ആറ് സെമസ്റ്റർ ബി.കോം. ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.കോം. ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസസ് മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.എഡ് പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രിൽ ഒന്നു വരെയും 150 രൂപ പിഴയോടെ 4 വരെയും 400 രൂപ പിഴയോടെ 7 വരെയും അപേക്ഷിക്കാം.
ബി.ടെക് (2008 സ്കീം) ഏഴാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സ് 2008 സ്കീം - ഏഴ് (ജനുവരി 2025), ആറ് (നവംബർ 2024), അഞ്ച് (ജനുവരി 2025), എട്ട് (ഫെബ്രുവരി 2025) എന്നീ സെമസ്റ്ററുകളുടെ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാലാ
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എഫ്.ടി/ ബി.എസ്സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 27ന് ആരംഭിക്കും.രണ്ടാം സെമസ്റ്റർ എം.എഡ് സ്പെഷ്യൽ എജ്യുക്കേഷൻ-ഇന്റലക്ച്വൽ ഡിസെബിലിറ്റി (2024 അഡ്മിഷൻ റെഗുലറും സപ്ലിമെന്ററിയും) മൂന്നാം സെമസ്റ്റർ എം.എഡ് സ്പെഷ്യൽ എജ്യുക്കേഷൻ-ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023 അഡ്മിഷൻ റെഗുലറും സപ്ലിമെന്ററിയും) പ്രാക്ടിക്കൽ പരീക്ഷ 29 ന് മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്പെഷ്യൽ എജ്യുക്കേഷനിൽ നടക്കും.
പരീക്ഷ മാറ്റി
തിരുവനന്തപുരം: സംസ്കൃത സർവ്വകലാശാല 26ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി. എ. പുന:പരീക്ഷ 27ലേയ്ക്ക് മാറ്റി. സമയത്തിൽ മാറ്റമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |