
ഉത്തർ പ്രദേശിലെ അമേഠി ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ്ഗാന്ധി ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് പെട്രോളിയം ടെക്നോളജിയിൽ (RGIPT) എം.ബി.എ പ്രവേശനത്തിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. എനർജി മാനേജ്മെന്റ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, എച്ച്.ആർ മാനേജ്മെന്റ്, ഓപ്പറേഷൻസ് മാനേജ്മെന്റ് എന്നിവയിൽ സ്പെഷ്യലൈേസേഷനുണ്ട്. രണ്ട് വർഷ മുഴുവൻ സമയ പ്രോഗ്രാമാണിത്.
എം.ബി.എ
യോഗ്യത: 60 ശതമാനം മാർക്കോടെ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം. കൂടാതെ, ദേശീയ യോഗ്യതാ മാനദണ്ഡമായ CAT 2024/ XAT 2025/CMAT 2025?GMAT 2024/2025/MAT 2025 യോഗ്യതയും. ദേശീയ യോഗ്യതാ മാനദണ്ഡം ഇല്ലാത്തവർക്ക് 65 ശതമാനം മാർക്കോടെ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം. (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് രണ്ടു കാറ്റഗറിയിലും അഞ്ചു ശതമാനം മാർക്കിളവുണ്ട്.)
എം.ബി.എ (ബിസിനസ് അനലിറ്റിക്സ്)
യോഗ്യത: 60 ശതമാനം മാർക്കോടെ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം (എൻജിനിയറിംഗ്/ ടെക്നോളജി ഉൾപ്പെടെ). കൂടാതെ, ദേശീയ യോഗ്യതാ മാനദണ്ഡമായ CAT 2024/ XAT 2025/CMAT 2025/GMAT 2024/2025/MAT 2025 യോഗ്യതയും. ദേശീയ യോഗ്യതാ മാനദണ്ഡം ഇല്ലാത്തവർക്ക് 65 ശതമാനം മാർക്കോടെ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം (എൻജിനിയറിംഗ്/ ടെക്നോളജി ഉൾപ്പെടെ). (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് രണ്ടു കാറ്റഗറിയിലും അഞ്ചു ശതമാനം മാർക്കിളവുണ്ട്.)
പ്രവേശനം: യോഗ്യതാ പരീക്ഷയിലെ സ്കോർ, അക്കാഡമിക് മികവ്, ഇന്റർവ്യൂ, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
വെബ്സൈറ്റ്: www.rgipt.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |