ഡൽഹി ദേശീയ നിയമ സർവകലാശാലയിലെ ബിഎ എൽഎൽബി (അഞ്ച് വർഷം), എൽഎൽഎം (ഒരു വർഷം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ഓൾ ഇന്ത്യ ലോ എൻട്രൻസ് പരീക്ഷ ഡിസംബർ 13ന് നടക്കും. ഇതിനായി ഈ മാസം ഏഴാം തീയതി മുതൽ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (nationallawuniversitydelhi.in) അപേക്ഷിക്കാവുന്നതാണ്. 3,000 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്‌ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 1000 രൂപയാണ് ഫീസ്. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള പട്ടിക വിഭാഗക്കാർക്കും വനിതകൾക്കും അപേക്ഷാ ഫീസ് ഇല്ല.
45 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് എൽഎൽബിക്ക് അപേക്ഷിക്കാം. എസ്‌സി/എസ്‌ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനവും ഒബിസി വിഭാഗക്കാർക്ക് 42 ശതമാനവും മാർക്ക് ഉണ്ടായിരുന്നാൽ മതി. 2027ൽ പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. എൽഎൽബി 50 ശതമാനം മാർക്കോടെ ജയിച്ചവർക്ക് എൽഎൽഎമ്മിന് അപേക്ഷിക്കാം. എസ്‌സി/എസ്‌ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് ഉണ്ടായിരുന്നാൽ മതി. കോഴ്‌സിന്റെ അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എൽഎൽബിക്ക് 120 സീറ്റും എൽഎൽഎമ്മിന് 81 സീറ്റുകളുമാണുള്ളത്. രണ്ട് കോഴ്‌സുകൾക്കും 1.56 ലക്ഷം രൂപയാണ് വാർഷിക ഫീസ്.
The All India Law Entrance Exam (AILET) for BA LLB and LLM courses at Delhi National Law University will be held on December 13. Applications open this month from the seventh via the university website. Fees are ₹3,000, with concessions for SC/ST, PwD, and BPL women. Eligibility varies, and there are 120 seats for LLB and 81 for LLM. Annual fees are ₹1.56 lakh.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |