SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക: മറ്റ് പാർട്ടികൾ വിട്ടവരുമേറെ

bjp

തിരുവനന്തപുരം:ബി.ജെ.പി പുറത്തിറക്കിയ 47 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ പതിവ് മുഖങ്ങൾ പലരും അപ്രത്യക്ഷമായി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് കോഴിക്കോട് നോർത്തിൽ മത്സരിക്കുമെന്ന് കേട്ടിരുന്നെങ്കിലും അവിടെ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസിനാണ് സീറ്റ്.എൻ.ഡി.എ.ജോയിന്റ് കൺവീനർ എ.എൻ.രാധാകൃഷ്ണൻ കഴിഞ്ഞ രണ്ടു തവണയും മത്സരിച്ച മണലൂരിൽ ഇത്തവണ കെ.കെ.അനീഷ് കുമാറാണ് സ്ഥാനാർത്ഥി.കുമ്മനം രാജശേഖരൻ, പി.എസ്.ശ്രീധരൻപിള്ള,

ബി.ഗോപാലകൃഷ്ണൻ എന്നിവരും പട്ടികയിലില്ല.

അതേസമയം, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,മുൻ പ്രസിഡന്റുമാരായ പി.കെ.കൃഷ്ണദാസ്,വി.മുരളീധരൻ,കെ.സുരേന്ദ്രൻ എന്നിവർക്ക് പുറമെ ശോഭാ സുരേന്ദ്രൻ,അനൂപ് ആന്റണി,സന്ദീപ് വാചസ്പദി തുടങ്ങിയവരും ഉൾപ്പെട്ടിട്ടുണ്ട്. സി.പി.ഐ വിട്ട സി.സി.മുകുന്ദൻ നാട്ടികയിൽ ബി.ജെ.പി സ്ഥാനാർത്ഥിയാവും.അതേസമയം സി.പി.എം.വിട്ട ജി.സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിൽ അരുൺ അനിരുദ്ധനെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്.സി.കൃഷ്ണകുമാറിനെ പാലക്കാട് നിന്ന് മലമ്പുഴയിലേക്ക് മാറ്റി.

ആർ.ശ്രീലേഖയാണ് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി.

ബി.ജെ.പി. സ്ഥാനാർഥികളിൽ മറ്റു പാർട്ടികളിൽ നിന്നെത്തിയവരാണ് കൂടുതലെന്ന ആക്ഷേപമുണ്ട്. കോൺഗ്രസ്, സി.പി.ഐ., സി.പി.എം എന്നീ പാർട്ടികളിൽ

നിന്നെത്തി നേതാക്കൾക്ക് സീറ്റ് നൽകി..ധർമടത്ത് കഴിഞ്ഞതവണ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച സി. രഘുനാഥ് കണ്ണൂരിലും , പദ്മജ വേണഗോപാൽ തൃശൂരിലും മത്സരിക്കും. കഴിഞ്ഞ തവണ കൊട്ടാരക്കരയിൽ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രശ്മി കൊട്ടാരക്കരയിൽ തന്നെ ബി.ജെ.പി.ടിക്കറ്റിലുണ്ട്. സി.പി.എം. മുൻ എം.എൽ.എ. എസ്. രാജേന്ദ്രൻ ദേവികുളത്തും സി.പി.ഐ. മുൻ എം.എൽ.എ. കെ. അജിത്ത് വൈക്കത്തും ജനവിധി തേടും. പി.സി. ജോർജ് പൂഞ്ഞാറിലും മകൻ ഷോൺ ജോർജ് പാലായിലും ബി.ജെ.പി.

സ്ഥാനാർത്ഥികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA