
തിരുവനന്തപുരം :എസ്.ഐ.ആർ വിഷയത്തിൽ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ഇരട്ടത്താപ്പിനെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി ഇന്നലെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സഭകൾ സംഘടിപ്പിച്ചു. എസ്.ഐ.ആർ തെറ്റാണെങ്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ രാജി വയ്ക്കണമെന്ന് ബി.ജെ.പി.ആവശ്യപ്പെട്ടു. എസ്.ഐ.ആറിനെക്കുറിച്ചുള്ള നിലപാടിൽ കോൺഗ്രസ് വ്യക്തത വരുത്തണം. അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കണം.
മാസപ്പടി വിഷയത്തിൽ പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തുകയും,
പിണറായി വിജയന് കോടതിയെ സമീപിക്കാനുള്ള സാവകാശം നൽകുകയും ചെയ്ത് ഒത്തു കളിക്കുന്ന ഇടത്, വലത് മുന്നണികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ സഭകളിൽ പാർട്ടി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |