തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ വ്യാജ ഒപ്പ് ഹാജർബുക്കിൽ രേഖപ്പെടുത്തിയെന്ന പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. മേയർ വി വി രാജേഷ്, വാഴോട്ടുകോണം കൗൺസിലർ സുഗതൻ, നഗരസഭ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് എസ് പി ദീപക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. വി വി രാജേഷാണ് കേസിലെ ഒന്നാം പ്രതി. സുഗതൻ രണ്ടാം പ്രതിയും കോർപ്പറേഷൻ സെക്രട്ടറി മൂന്നാം പ്രതിയുമാണ്. വ്യാജ രേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മേയർ ഉൾപ്പെടെയുള്ളവരെ വൈകാതെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
സുഗതൻ ഒളിവിലായിരുന്നപ്പോൾ നടന്ന കൗൺസിൽ യോഗങ്ങളിൽ ഇയാൾ പങ്കെടുത്തതായി വരുത്തിത്തീർക്കാൻ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി എന്നാണ് പരാതി. കാപ്പാ കേസിൽ ജൂൺ ഒമ്പതിനാണ് സുഗതനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് ഭീഷണി നിലനിന്നതിനാൽ അതിന് മുൻപുള്ള കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തില്ലെന്ന് എൽഡിഎഫ് ആരോപിക്കുന്നു. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിലെ യോഗങ്ങളിൽ പങ്കെടുത്തില്ലെന്നും ഈ ദിവസങ്ങളിലെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നുമാണ് ആരോപണം. കരുതൽ തടവ് റദ്ദാക്കിയതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് സുഗതൻ ജയിൽനിന്ന് പുറത്തിറങ്ങിയത്.
Museum Police have registered a case over a complaint alleging that a fake signature of Thiruvananthapuram Corporation BJP councillor R. Sugathan was entered in the attendance register. The case names Mayor V. V. Rajesh, councillor R. Sugathan and the Corporation Secretary. The complaint was filed by CPM leader S. P. Deepak.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |