SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

വ​യ​നാ​ട് ചുരത്തിലാര്

w

കൽപ്പറ്റ:യു.ഡി.എഫിന്റെ കോട്ടയായ വയനാട്ടിലെ 78.81 ശതമാനം എന്ന ഉയർന്ന പോളിംഗ് മൂന്ന് മുന്നണികളുടെയും ഉറക്കം കെടുത്തുന്നു.നിലവിൽ സുൽത്താൻ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങൾ യു.ഡി.എഫിന്റെതാണ് മാനന്തവാടി മാത്രമാണ് എൽ.ഡി.എഫിനുളളത്. ഉയർന്ന പോളിംഗ് ശതമാനം മൂന്ന് മണ്ഡലത്തിലും തങ്ങൾക്ക് അനുകൂലമായി മാറുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും അവകാശപ്പെടുന്നു.

. ലോക് സഭയിൽ നെഹ്റു കുടുംബം പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലം വിളളൽ വീഴ്ത്താതെ നിലനിർത്തേണ്ടത് യു.ഡി.എഫിന്റെ അഭിമാന പ്രശ്നമാണ്. . ഉരുൾ ദുരന്തവും തുടർന്ന് അവരെ ചേർത്ത് പിടിച്ച സർക്കാരിന്റെ മനോഭാവവും വയനാട് ട‌ൗൺ ഷിപ്പും,തുരങ്കപ്പാതയും ഇടത് മുന്നണിക്ക് അനുകൂലമാകുമെന്നാണ്അവരുടെ കണക്ക് കൂട്ടൽ.മുണ്ടക്കൈ ചൂരൽമല പ്രദേശത്തെ കനത്ത പോളിംഗ് അതിന്റെ തെളിവാണെന്നും ഇടത് മുന്നണി കരുതുന്നു. കഴിഞ്ഞ പത്ത് വർഷം സർക്കാർ വെറുതെ പാഴാക്കിയെന്നാണ് യു.ഡി എഫ് കുറ്റപ്പെടുത്തുന്നത്. എൻ.ഡി.എയെ സംബന്ധിച്ച് തിരഞ്ഞെടുപ്പിൽ ശക്തി കാണിക്കുകയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകൾ. എന്നാൽ ഇപ്പോൾ വിജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നതെന്നാണ് അവരുടെ അഭിപ്രായം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA