SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

കോ​ഴി​ക്കോ​ട​ൻ​ ​കണക്ക്

dd

കോഴിക്കോട്: ഇടതുപക്ഷത്തിന്റെ കരുത്താണ് എക്കാലത്തും കോഴിക്കോട്. 20 വർഷമായി ഒരു സീറ്റുപോലും നേടാനാവാതെ വിയർക്കുകയാണ് കോൺഗ്രസ്. 13ൽ 11 മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ പക്കൽ. രണ്ട് സീറ്റാണ് യു.ഡി.എഫിന്. വടകരയിൽ ആർ.എം.പി.ഐയുടെ കെ.കെ.രമയും കൊടുവള്ളിയിൽ ലീഗിലെ എം.കെ.മുനീറും. പക്ഷേ, ഇത്തവണ ഇടത് വിരുദ്ധ തരംഗമാണെന്നും കോഴിക്കോട്ട് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും കോൺഗ്രസും യു.ഡി.എഫും ആണയിടുന്നു.
കൊടുവള്ളിക്കും വടകരയ്ക്കുമൊപ്പം കോഴിക്കോട് നോർത്ത് (കോൺഗ്രസ്) , കൊയിലാണ്ടി (കോൺഗ്രസ്) , നാദാപുരം (കോൺഗ്രസ്), കോഴിക്കോട് സൗത്ത് (ലീഗ്), കുറ്റ്യാടി (ലീഗ്) തുടങ്ങിയവയാണ് യു.ഡി.എഫ് പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങൾ.

നേരത്തെ നഷ്ടമായ വടകരയും കൊടുവള്ളിയുമടക്കം 13 സീറ്റും ഇടതുപക്ഷം അവകാശപ്പെടുന്നു. എൻ.ഡി.എ ആത്മവിശ്വാസത്തിലാണ്. എ ക്ലാസ് മണ്ഡലമാണ് ബി.ജെ.പിക്ക് കോഴിക്കോട് നോർത്ത്. കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസ് ഇവിടെ മത്സരിച്ചത് വലിയ പ്രതീക്ഷയിലാണ്. കോഴിക്കോട് സൗത്തിൽ എൻ.ഡി.എ വലിയ തോതിൽ വോട്ട് പിടിച്ചാൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എ അഹമ്മദ് ദേവർകോവിലിന്റെ നില പരുങ്ങലിലാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA