SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

മണലൂരിലെ കിറ്റ് വിതരണ വിവാദം: കേസെടുത്തു

election

തിരുവനന്തപുരം:മണലൂർ നിയോജകമണ്ഡലത്തിൽ വോട്ടർമാർക്ക് കിറ്റ് വിതരണം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശം. പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പലചരക്ക് സാധനങ്ങൾ കിറ്റുകളിലാക്കി സൂക്ഷിക്കുന്നത് സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഇടപെട്ടത്. 5ന് ഉച്ചയോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാടാനപ്പളളിയിലുള്ള ചാമ്പ്യൻസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ ഇലക്ഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പരിപ്പ്, പയർ, മുതിര തുടങ്ങി വിപണി മതിപ്പ്വില ഏകദേശം 72,542 രൂപ വരുന്ന സാധനങ്ങൾ കണ്ടെത്തി പിടിച്ചെടുത്തതായി കമ്മിഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. തൃശൂർ നിയോജകമണ്ഡലത്തിൽ നിന്നു ലഭിച്ച സമാനമായ പരാതിയിലും തൃശൂർ വെസ്റ്റ് പൊലീസ് അന്വേഷണം നടത്തിവരുന്നു.

 ​കേ​സെ​ടു​ക്കാൻ നി​ർ​ദ്ദേ​ശി​ച്ച് ​കോ​ട​തി

വാ​ടാ​ന​പ്പി​ള്ളി​:​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ന് ​ബി.​ജെ.​പി​ ​ഭ​ക്ഷ്യ​ക്കി​റ്റ് ​ത​യാ​റാ​ക്കി​യെ​ന്ന​ ​പ​രാ​തി​യി​ൽ​ ​കേ​സെ​ടു​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച് ​കോ​ട​തി.​ ​ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ​ ​ത​യ്യാ​റാ​ക്കി​യ​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ​ഉ​ട​മ​യെ​ ​പ്ര​തി​യാ​ക്കി​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നാ​ണ് ​ചാ​വ​ക്കാ​ട് ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​പൊ​ലീ​സി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.​ ​മ​ണ​ലൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​നാ​യി​ ​കി​റ്റ് ​ത​യാ​റാ​ക്കി​യെ​ന്നാ​യി​രു​ന്നു​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ടി.​എ​ൻ.​പ്ര​താ​പ​ന്റെ​ ​പ​രാ​തി.​ ​സ്ഥ​ല​ത്ത് ​നി​ന്നും​ ​കി​റ്റു​ക​ൾ​ ​ല​ഭി​ച്ച​താ​യി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​പൊ​ലീ​സി​ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.​ ​എ​ന്നാ​ൽ,​ ​കി​റ്റ് ​കി​ട്ടി​യ​താ​യി​ ​വോ​ട്ട​ർ​മാ​ർ​ ​പൊ​ലീ​സി​ൽ​ ​മൊ​ഴി​ ​ന​ൽ​കി​യി​ട്ടി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA