SignIn
Kerala Kaumudi Online
Monday, 12 October 2026 1.22 PM IST

ജന്തർ മന്ദറിൽ പ്രതിഷേധം നടത്താൻ തീയതി നൽകണം; ഡൽഹി പൊലീസിന് 24 മണിക്കൂർ സമയം നൽകി സിജെപി

saurav-das
സിജെപി നേതാക്കൾ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ സമരത്തിന് അനുമതി തേടി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾ ഡൽഹി പാർലമെന്റ് പൊലീസ് സ്റ്റേഷനിലെത്തി. പ്രതിഷേധം എവിടെ നടത്താനാകുമെന്ന് പൊലീസുകാരോട് ചോദിക്കും. ജന്തർ മന്ദറിൽ എന്ന് സമരം നടത്താനാകുമെന്ന് 24 മണിക്കൂറിനകം പൊലീസ് മറുപടി നൽകണം. പൊലീസ് എത്രതന്നെ അടിച്ചമർത്താൻ ശ്രമിച്ചാലും സമാധാനപരമായ പ്രതിഷേധം തുടരും. പൊലീസ്‌ തന്നെ തീയതി തന്നില്ലെങ്കിൽ സിജെപി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സമരത്തിന് പത്ത് ദിവസം മുൻപ് അനുതി തേടണമെന്നാണ് പൊലീസ് പറയാറുള്ളത്. അതിനാലാണ് അനുമതി തേടിയെത്തിയതെന്ന് സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇന്ത്യ മുന്നണി സുപ്രീം കോടതിയിലേയ്ക്ക് മാർച്ച് നടത്താനിരിക്കെയാണ് സിജെപി പുതിയ നീക്കം അറിയിച്ചത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് 'ചലോ ഡൽഹി' മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നുച്ചയ്ക്ക് കോണോട്ട് പ്ളേസിൽ നിന്ന് സുപ്രീം കോടതി വരെയാണ് മാർച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ മുന്നണിയുടെ മാർച്ചിന് സിജെപിയും പിന്തുണ അറിയിച്ചിട്ടുണ്ട്.

നിരായുധരായി സമാധാനം പാലിച്ച് പ്രതിഷേധിക്കുന്നവരെ അനധികൃത തടങ്കലിലാക്കരുതെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. നിരോധനാജ്ഞ ബാധകമല്ലാത്ത മേഖലയിൽ സമരം ചെയ്യുന്നവരെ യാതൊരു കാരണവശാലും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രക്ഷോഭം നടത്തുന്ന ആരെയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും വിശദീകരണം സുപ്രീംകോടതി തള്ളിയിരുന്നു. ഞായറാഴ്ച അസാധാരണ സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,​ വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ ഇടപെട്ടത്.

English Summary

The Cockroach Janata Party (CJP) approached Delhi Police seeking permission to protest at Jantar Mantar, demanding Chief Election Commissioner Gyanesh Kumar’s resignation. Leaders said police must respond within 24 hours and vowed to continue peaceful protests. The move comes as the INDIA bloc, led by Rahul Gandhi, plans a march to the Supreme Court against the Election Commission.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP PROTEST DELHI, CHIEF ELECTION COMMISSIONER GYANESH KUMAR, JANTAR MANTAR PROTEST, RAHUL GANDHI CHALO DELHI, JANTAR MANTAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360