SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

ഫ്ളക്സും പോസ്റ്ററുമടിച്ചിട്ടും സീറ്റില്ല, അതൃപ്തി പരസ്യമാക്കി ജോസഫ് വാഴയ്ക്കൻ

vb

കോട്ടയം : ഒന്നരലക്ഷം പോസ്റ്ററുകൾ.2500 ഫ്ളക്സുകൾ. പക്ഷേ, സീറ്റുമാത്രമില്ല. നേതാക്കൾ നൽകിയ ഉറപ്പ് പാലിക്കാത്തതിന്റെ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. ഫ്ളക്സുകൾ ഈരയിൽക്കടവിലെ പ്രസിൽ നിന്ന് ഇന്നലെ രാവിലെ നീക്കം ചെയ്തു. കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുത്ത ഏറ്റുമാനൂർ സീറ്റ് വാഴയ്ക്കന് നൽകുമെന്നായിരുന്നു നേതാക്കളുടെ ഉറപ്പ്. എന്നാൽ അവസാന നിമിഷം നറുക്ക് വീണത് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്. ഏറ്റുമാനൂരിൽ ഒറ്റപ്പേരെന്ന്‌ നേതാക്കൾ പറഞ്ഞതിനാലാണ് ഫ്ളക്സും പോസ്റ്ററും തയ്യാറാക്കിയതെന്നും സീറ്റ് കിട്ടാത്തതിൽ വിഷമമുണ്ടെന്നും വാഴയ്ക്കൻ പറഞ്ഞു. '' തുടക്കം മുതൽ എന്റെ പേരായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞത്. പ്രവർത്തനം തുടങ്ങാൻ പറഞ്ഞതിനാലാണ് വൻതുക ചെലവഴിച്ച്‌ പോസ്റ്ററുകൾ പുറത്തിറക്കിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. വിഷമമുണ്ട്. പാർട്ടിക്കെതിരെ ഒരക്ഷരം ഇന്നുവരെ പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. പാർട്ടി എനിക്ക് അമ്മയെപ്പോലെയാണ്. ഏറ്റുമാനൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ജയത്തിനായി പ്രവർത്തിക്കും""- ജോസഫ് വാഴയ്ക്കൻ പറഞ്ഞു. അതേസമയം, പ്രഖ്യാപനത്തിന് മുന്നേ ഫ്ളക്സ് അടിച്ച് വാഴയ്ക്കൻ സമ്മർദ്ദ തന്ത്രം പയറ്റിയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA