SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

ഇലക്ഷൻ: മീഡിയ മോണിറ്ററിംഗ് കമ്മിറ്റി

a

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ - സാമൂഹ്യമാദ്ധ്യമങ്ങളിൽ പാർട്ടികൾ നൽകുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തൽ, പെയ്ഡ് വാർത്തകളുടെ നിരീക്ഷണം എന്നിവയ്ക്കായി സംസ്ഥാന തലത്തിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തനം തുടങ്ങിയതായി ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.

അഡിഷണൽ സി.ഇ.ഒ പി.ബി.നൂഹ് അധ്യക്ഷനായ നാലംഗ സംസ്ഥാന തല കമ്മിറ്റിയുടെ തീരുമാനത്തിൽ പുനഃപരിശോധന ആവശ്യമെങ്കിൽ സി.ഇ.ഒ ചെയർമാനായ അപ്പലേറ്റ് കമ്മിറ്റിക്ക് അപ്പീൽ നൽകാവുന്നതാണ്.

അംഗീകൃത രാഷ്ട്രീയ പാർട്ടികൾ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മൂന്നുദിവസം മുമ്പും രജിസ്റ്റർ ചെയ്യാത്ത പാർട്ടികളും വ്യക്തികളും പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ഏഴ് ദിവസം മുമ്പും അപേക്ഷകൾ കമ്മിറ്റിക്ക് സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA