SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

പാലക്കാട്ട് സി.പി.എം - ബി.ജെ.പി ഡീൽ: കെ.സി

s

നെടുമ്പാശേരി: പാലക്കാട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള തീരുമാനം സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യ ബാന്ധവത്തിന് തെളിവാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പാലക്കാട് മാത്രമല്ല മറ്റ് ഒന്നു രണ്ട് സീറ്റുകളിൽ കൂടി ഇത്തരത്തിലുള്ള രഹസ്യ ബാന്ധവമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കളുണ്ട്. യു.ഡി.എഫ് അധികാരത്തിലേറിയാൽ മത്സരം രംഗത്തു നിന്ന് മാറി നിൽക്കുന്നവർക്ക് സുപ്രധാന പദവികൾ നൽകും. പ്രചാരണത്തിനായി സംസ്ഥാനത്തിന് പുറത്തു

നിന്നുള്ള സീനിയർ നേതാക്കളെത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AICC, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA