SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.48 AM IST

മുഖ്യമന്ത്രി വിളിച്ചിട്ടില്ല: ജി.സുധാകരൻ

d

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ർത്ഥിയും സി.പി.എം മുൻ നേതാവുമായ ജി.സുധാകരൻ. 'സി.എം" എന്നാണ് പിണറായി വിജയന്റെ പേര് ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്നും ആ നമ്പരിൽ നിന്ന് കോൾ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചുവെന്ന് പറയുന്നതിനു രണ്ടാഴ്ച മുമ്പ് ആലപ്പുഴയിലെത്തുമ്പോൾ കാണണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അറിയിച്ചില്ലെന്നും ജി.സുധാകരൻ വെളിപ്പെടുത്തി.

ജി.സുധാകരനെ മൂന്നുതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും പാർട്ടി നിബന്ധനകൾക്ക് വിധേയനാകാൻ സുധാകരൻ തയ്യാറായില്ലെന്നുമാണ് കഴിഞ്ഞദിവസം കൗമുദി ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. ജി.സുധാകരനെ പാർട്ടി അവഗണിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. അതേസമയം,​ ജി.സുധാകരൻ കാട്ടിയത് രാഷ്ട്രീയ ചെറ്റത്തരമാണെന്നും പാർട്ടി സമർപ്പിച്ച വിശ്വാസം കളഞ്ഞുകുളിച്ചെന്നും ഇന്നലെ പ്രതികരണം കടുപ്പിച്ച മുഖ്യമന്ത്രി,​ പാർട്ടിക്ക് വിധേയനായ കോൺഗ്രസ് നേതാവ് കെ.സുധാകരന്റേത് നല്ല സമീപനമാണെന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജി.സുധാകരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA