SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ഡീൽ ആരോപണം കോൺ- ബി.ജെ.പി ധാരണ മറയ്ക്കാൻ :ബേബി

ph-1-

കണ്ണൂർ :ബി.ജെ.പിയുമായുള്ള ധാരണ മറച്ചു വയ്ക്കാനാണ് കോൺഗ്രസ് എൽ.ഡി.എഫിനെതിരെ ഡീൽ ആരോപണം ഉന്നയിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ആരോപിച്ചു.ജീവിതപ്രശ്നവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുകയാണ് ലക്ഷ്യമെന്നും പ്രസ് ക്ലബ്ബിൽ മീറ്റ ദ ലീഡർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു..

ജനക്ഷേമ വിഷയങ്ങളിൽ എൽ.ഡി.എഫിന്റെ പ്രവർത്തനങ്ങളും യു.ഡി.എഫിന്റെയും ബി. ജെ.പിയുടെയും നിലപാടുകളും ചർച്ച ചെയ്യപ്പെടും. ഫലം എൽ.ഡി.എഫിന് അനുകൂലമാവും. മതേതര മനസിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സംശയമുണ്ടാക്കുകയുമാണ് ലക്ഷ്യം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും യു.ഡി.എഫും ബി. ജെ.പിയും പരസ്പര ധാരണയുമായി മുന്നോട്ട് പോയി.

കോൺഗ്രസ് -ബി.ജെ.പി ബന്ധത്തിന്റെ ചില തെളിവുകളാണ് യു.ഡി.എഫ് സ്വതന്ത്രരായി മത്സരിക്കുന്ന ചിലരുടെ അവകാശവാദങ്ങളിലൂടെ പുറത്തു വരുന്നത്.

ജനാധിപത്യത്തിന് ചേരാത്ത ശൈലിയുള്ള എസ്.ഡി.പി.ഐയുമായി ഒരു നീക്കുപോക്കുമില്ല.മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായും കൂട്ടുകെട്ടില്ല.എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച പി.ഡി.പിക്ക് ഇപ്പോൾ പഴയ നിലപാടില്ലെന്ന് മഅ്ദനി വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിൽ അപൂർവ്വം ചിലരിൽ പാർലമെന്ററി മോഹമുണ്ട്..പാർട്ടി വിട്ടവരെല്ലാം സ്ഥാനമാനങ്ങൾ ലഭിക്കാൻ വേണ്ടി പോയവരാണെന്നും ബേബി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA