SignIn
Kerala Kaumudi Online
Tuesday, 26 May 2026 7.23 PM IST

പ്രായപൂർത്തി വോട്ടവകാശം ആദ്യം കൊച്ചിയിൽ

w

കൊച്ചി: രാജ്യത്ത് ആദ്യമായി പ്രായപൂർത്തി വോട്ടവകാശം നടപ്പായത് കൊച്ചിയിൽ. 1948 സെപ്തംബറിൽ കൊച്ചി നാട്ടുരാജ്യത്തിലായിരുന്നു പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരഞ്ഞെടുപ്പ്. കൊച്ചിരാജ്യ പ്രജാമണ്ഡലത്തിനായിരുന്നു ഭൂരിപക്ഷം. എസ്. നീലകണ്ഠയ്യർ പ്രസിഡന്റും വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ജനറൽ സെക്രട്ടറിയുമായ ഈ കക്ഷി മുമ്പ് ഭൂരിപക്ഷം ലഭിച്ചിട്ടും പ്രതിപക്ഷത്തിരുന്ന് ചരിത്രം രചിച്ചവരാണ്. 1948ൽ ഇക്കണ്ടവാര്യർ പ്രധാനമന്ത്രിയായി സർക്കാരുണ്ടാക്കി. 1949 ജൂൺ 30വരെ ഈ സർക്കാർ നിലനിന്നു. തിരുവിതാംകൂർ-കൊച്ചി സംയോജനത്തെത്തുടർന്ന് തിരു-കൊച്ചി അസംബ്ലി നിലവിൽ വന്നപ്പോൾ ഇക്കണ്ടവാര്യർ സ്ഥാനമൊഴിഞ്ഞു. പിന്നാലെ ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തിൽ 178 അംഗ കൊച്ചി-തിരുവിതാംകൂർ സംയുക്ത നിയമസഭ നിലവിൽവന്നു. പ്രജാമണ്ഡലം കോൺഗ്രസിന്റെ ഭാഗവുമായി.

കൊച്ചിരാജ്യ

പ്രജാമണ്ഡലം

ഉത്തരവാദഭരണം,ഖാദിപ്രചാരണം,മദ്യവിരുദ്ധ പ്രചാരണം എന്നീ ലക്ഷ്യങ്ങളോടെ തൃശൂർ മണികണ്ഠനാൽത്തറയിൽ 1941 ഫെബ്രുവരി ഒമ്പതിനാണ് കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചത്. കോൺഗ്രസ് നേതാക്കളായ പനമ്പിള്ളി ഗോവിന്ദമേനോൻ,കെ. കരുണാകരൻ,കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു സാരഥികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA