SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാ‌ർത്ഥി

v-kunhikrishnan

കണ്ണൂർ: രക്തസാക്ഷി ഫണ്ട് വിവാദം ഉന്നയിച്ച്, സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ ജില്ലാക്കമ്മിറ്റി മുൻഅംഗം വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ആരോപണ വിധേയനായ ടി.ഐ.മധുസൂദനനെ സി.പി.എം വീണ്ടും സ്ഥാനാർത്ഥിയാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.


പയ്യന്നൂർ ഏരിയാക്കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലും രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിനുവേണ്ടി പിരിച്ച ഫണ്ടിലും വൻ ക്രമക്കേടുകൾ നടന്നതായി വി.കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. കണക്കുകൾ തെളിവുകൾ സഹിതം പാർട്ടിക്ക് സമർപ്പിച്ചിട്ടും നടപടിയില്ലെന്ന് കണ്ടതോടെ, ആരോപണങ്ങൾ വിശദീകരിക്കുന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സി.പി.എം പുറത്താക്കിയത്.


ഇത്രയും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന വ്യക്തിയെ ഇടതുപക്ഷം വീണ്ടും സ്ഥാനാർത്ഥിയാക്കില്ലെന്ന പ്രതീക്ഷയിലാണ് തന്റെ നിലപാട് നേരത്തെ വ്യക്തമാക്കാതിരുന്നതെന്ന് കുഞ്ഞികൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA