SignIn
Kerala Kaumudi Online
Tuesday, 14 July 2026 3.58 PM IST

സ്വർണപ്രേമികൾക്ക് സന്തോഷവാർത്ത; 18 കാരറ്റിന് ഇനി മുതൽ ഒറ്റവില, ഗുണം ഉപഭോക്താക്കൾക്ക്

gold-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ 18 കാരറ്റ് സ്വർണത്തിന് ഏകീകൃത വില ഈടാക്കാൻ തീരുമാനം. നേരത്തേ പല ജുവലറികളും വ്യത്യസ്‌തമായ വിലകളാണ് ഈടാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് 18 കാരറ്റ് സ്വർണം ഏകീകൃത നിലവാരത്തിലേക്ക് എത്തിക്കാൻ കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചത്.

സ്വർണവില ഉയർന്നതോടെ 18 കാരറ്റ് സ്വർണത്തിന് വിപണിയിൽ ആവശ്യക്കാർ കൂടുതലാണ്. വിവാഹ ആവശ്യങ്ങൾക്കടക്കം18 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങുന്നവരുണ്ട്. 22 കാരറ്റിനെ അപേക്ഷിച്ച് 18 കാരറ്റിന് വില കുറവാണ്. മാത്രമല്ല, പെട്ടെന്ന് പൊട്ടിപ്പോകാത്ത വളരെ സിമ്പിൾ ഡിസൈനുകളിലുള്ള ആഭരണങ്ങളും 18 കാരറ്റിൽ ലഭിക്കും. അതിനാൽ, യുവതലമുറയ്‌ക്കാണ് ഇത്തരം ആഭരണങ്ങളോട് താൽപ്പര്യം കൂടുതൽ.

22 കാരറ്റിൽ സ്വർണത്തിന് 91.6 ശതമാനം സ്വർണമാണെങ്കിൽ 18 കാരറ്റിൽ 75 ശതമാനം സ്വർണമാണ്. ബാക്കി വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങളാണ് ഉപയോഗിക്കുന്നത്. ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും 18 കാരറ്റ് സ്വർണ വിൽപ്പനയിൽ കുതിപ്പുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

English Summary

Kerala's gold jewelry trade associations have unified the pricing for 18-carat gold, effective today, standardizing rates across the state. Previously, jewelers charged varied prices for 18-carat gold, which contains 75% pure gold. This decision addresses the growing market demand for the lower-carat option, driven partly by the higher cost of 22-carat gold.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 18 CARAT GOLD PRICE, GOLD RATE KERALA, MALAYALAM GOLD NEWS, GOLD CONSUMERS BENEFITS, SWARNAVILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA