SignIn
Kerala Kaumudi Online
Monday, 24 August 2026 3.03 AM IST

ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ അപേക്ഷാ തീയതി നീട്ടി

a

കൊല്ലം: എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ 2026-സെപ്തംബർ 15 വരെ അപേക്ഷാ തിയതി നീട്ടി. ഡ്യുവൽ ഡിഗ്രി സൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ 30 യു.ജി - പി.ജി പ്രോഗ്രാമുകൾക്കാണ് ഈ അദ്ധ്യയന വർഷം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാന സാക്ഷരത മിഷന്റെ സഹകരണത്തോടെ എല്ലാ ജില്ലകളിലും അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. യു.ജി.സി നിർദ്ദേശപ്രകാരം പ്രവേശനത്തിന് മുന്നോടിയായി എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും എ.ബി.സി- ഐ.ഡിയും ഡി.ഇ.ബി- ഐ.ഡിയും എടുത്തിരിക്കണം. പ്രോഗ്രാം ഫീസ്, റീജിയണൽ സെന്ററുകൾ, ലേണർ സപ്പോർട്ട് സെന്ററുകളുടെ ലഭ്യത, യോഗ്യത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്ക് വെബ്സൈറ്റിലെ പ്രോസ്പെക്ടസ് പരിശോധിക്കുക.
ബന്ധപ്പെടേണ്ട നമ്പർ: 9188909901, 9188909902. സാങ്കേതിക തടസങ്ങൾ പരിഹരിക്കുന്നതിന്: 9188909903. കൂടുതൽ വിവരങ്ങൾക്ക് 0474-2966841 9188909901,9188909902.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA