
തിരുവനന്തപുരം: ആറളം ഫാർമിംഗ് കോർപ്പറേഷനിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും 8.33 ശതമാനം ഓണം ബോണസ് അനുവദിച്ച് സർക്കാർ ഉത്തരവായി. ബോണസിനും ഉത്സവബത്തയ്ക്കുമായി 17.62 ലക്ഷം അധിക തുക അനുവദിച്ചതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബോണസും ഉത്സവബത്തയും നൽകാനായി ഫാം മാനേജിംഗ് ഡയറക്ടർ സർക്കാരിനോട് 17.61 ലക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിൽ 146 പേർക്ക് ബോണസ് ഇനത്തിൽ 13.39 ലക്ഷവും 151 പേർക്ക് ഉത്സവബത്ത ഇനത്തിൽ 4.22 ലക്ഷവും ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |