
തിരുവനന്തപുരം: ശാസ്ത്രീയമായും ശുചിത്വത്തോടെയും കുറ്റമറ്റ രീതിയിലുമാണ് മിൽമ ഓരോ ഉൽപന്നവും പുറത്തിറക്കുന്നതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ലുലു മാളിൽ, മിൽമയുടെ പുതിയ നാല് ഉത്പന്നങ്ങൾ വിപണിയിലിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മിൽമക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. കാര്യങ്ങൾ നേരിൽകണ്ട് അന്വേഷിച്ച് വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ബോദ്ധ്യപ്പെട്ടു. മികച്ച ഉൽപന്നങ്ങളാണ് മിൽമ വിപണിയിൽ എത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ മന്ത്രി ബിന്ദു കൃഷ്ണയും നടി മീനാക്ഷി അനൂപും ചേർന്നാണ് ഉത്പന്നങ്ങൾ പുറത്തിറക്കിയത്. പനീർ പോപ്സ് ചെട്ടിനാട്, പനീർ പോപ്സ് പെരി പെരി, സ്വീറ്റൻഡ് യോഗർട്ട്, ബ്ലൂബറി യോഗർട്ട് എന്നിവയാണ് പുതിയ ഉൽപന്നങ്ങൾ. ഓണക്കാഴ്ച ഉൽപന്ന കിറ്റ് ഉദ്ഘാടനം മന്ത്രി മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ടി.എൻ വത്സലൻ പിള്ളയ്ക്ക് നൽകി നിർവ്വഹിച്ചു. മിൽമ യൂണിഫോമിന്റെ അവതരണവും നടന്നു. അഡ്മിനിസ്‌ട്രേറ്റർ സിനില ഉണ്ണികൃഷ്ണൻ, എം.ഡി രാരാരാജ്.ആർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |