SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

പുനർനിയമനം കിട്ടിയ ഭിന്നശേഷിക്കാർക്ക് സാറ്റ്യൂറ്ററി പെൻഷൻ

തിരുവനന്തപുരം:പങ്കാളിത്ത പെൻഷൻ നടപ്പാക്കിയ 2013ന് ശേഷം സൂപ്പർ ന്യൂമററി തസ്തികയിൽ സ്ഥിര നിയമനം കിട്ടിയ ഭിന്നശേഷിക്കാരെ അർഹത കണക്കാക്കി സാറ്റ്യുറ്ററി പെൻഷൻ പദ്ധതിയിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവിറക്കി.

സൂപ്പർ ന്യൂമനററി തസ്തികയിൽ സ്ഥിര,നിയമനം കിട്ടിയ ഭിന്നശേഷിക്കാർക്ക് പങ്കാളിത്ത പെൻഷനാണ് നൽകേണ്ടത്.എന്നാൽ നേരത്തെ സ്ഥിരം തസ്തികയിൽ നിയമനം കിട്ടുകയും പിന്നീട് സൂപ്പർ ന്യൂമററി തസ്തികയിൽ പുനർനിയമിതരാകുകയും ചെയ്ത ഭിന്നശേഷിക്കാർക്ക് സാറ്റ്യൂറ്ററി പെൻഷൻ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നത് കണക്കിലെടുത്താണ് പുതിയ ഉത്തരവ്. ഇത്തരം ജീവനക്കാരുടെ അപേക്ഷയിൽ അർഹത പരിശോധിച്ച് തീരുമാനമെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA