തിരുവനന്തപുരം:സഹകരണ പെൻഷൻ ബോർഡ് അടിയന്തരമായി രൂപീകരിക്കണമെന്നും സഹകരണ പെൻഷൻകാർക്ക് പതിനഞ്ച് ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാനകൗൺസിൽ.
സഹകരണമേഖലയെ ശക്തിപ്പെടുത്തുവാൻ സഹകരണനയം ഉടൻ പ്രഖ്യാപിക്കുമെന്ന്
ഉദ്ഘാടനം നിർവഹിച്ച മന്ത്രി എം.ലിജു പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.സുകുമാരൻ അദ്ധ്യക്ഷനായിരുന്നു. വി.കുഞ്ഞുകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ കെ. മോഹനൻ,സംസ്ഥാനവൈസ് പ്രസിഡന്റുമാരായ എൻ.ജി.ശശിധരൻ, എം. ഗോപാലകൃഷ്ണൻ, ടി.കെ ജോസ്, ടി.മോഹനൻ,
സംസ്ഥാന സെക്രട്ടറിമാരായ എൻ.വി .അജയകുമാർ, വി.മുകുന്ദൻ,എസ്.ഉമാചന്ദ്രബാബു, എസ്.രത്നമണി, സി.കെ.ഗോപാലകൃഷ്ണൻ, ബി. ഹരികുമാർ, പി.അഹമ്മദ്കുട്ടി എന്നിവർ
പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |