SignIn
Kerala Kaumudi Online
Friday, 23 October 2026 8.30 PM IST

ചുമതലയേൽക്കാൻ പോകേ എ.എസ്.പിക്ക് ദാരുണാന്ത്യം

accidentally-
മരിച്ച ഹർഷവർദ്ധനും തകർന്ന വാഹനവും

കാസർകോട്: എ.എസ്.പിയായി ചുമതലയേൽക്കാനുള്ള യാത്രയ്‌ക്കിടെ ജീപ്പ് മറിഞ്ഞ് യുവ ഐ.പി.എസ് ഓഫീസർക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശ് സ്വദേശിയായ പ്രൊബേഷണറി ഓഫീസർ ഹർഷവർദ്ധനാണ് മരിച്ചത്. ഞായറാഴ്‌ച രാത്രി കർണാടകയിലെ ഹാസന് സമീപം കിട്ടാനെയിലായിരുന്നു അപകടം.

ഹർഷ വർദ്ധൻ സഞ്ചരിച്ചിരുന്ന പൊലീസിന്റെ ബൊലേറോ ജീപ്പ് ടയർ പൊട്ടിയതിനെ തുടർന്നാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ജീപ്പോടിച്ചിരുന്ന ഹാസൻ പൊലീസ് ക്യാമ്പിലെ കോൺസ്റ്റബിളായ മഞ്ചഗൗഡയ്‌ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഹർഷവർദ്ധനെ ഉടൻ ഹാസനിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

2023 ഐ.പി.എസ് ബാച്ചുകാരനായ ഹർഷവർദ്ധൻ ഇന്നലെ രാവിലെയാണ് ഹാസൻ ജില്ലാ എ.എസ്.പിയായി ചുമതല ഏൽക്കേണ്ടിയിരുന്നത്. മൈസൂരുവിലെ പൊലീസ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷമാണ് ഹാസനിലേക്ക് പുറപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA