SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

അപകടം കുറയ്ക്കാൻ കർശന പരിശോധന: ഗതാഗത കമ്മിഷണർ

nagaraju

തിരുവനന്തപുരം: റോഡ് അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വാഹന പരിശോധനയും റോഡ് നിരീക്ഷണവും ഇന്ന് മുതൽ കർശനമാക്കുമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച് നാഗരാജു കേരള കൗമുദിയോട് പറഞ്ഞു.രാത്രി വൈകിയും പുലർച്ചെയുമാണ് അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ,റോഡ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ,പൊലീസ് എന്നിവരുടെ സംയുക്ത പരിശോധന രാത്രികാലങ്ങളിൽ ഇന്ന് മുതൽ ആരംഭിക്കും. അപകട സ്പോട്ടുകളിൽ പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തും.പല സ്ഥലത്തും റോഡുകൾക്ക് വീതി കുറവുണ്ട്.റോഡുകളിലെ നിരീക്ഷണ ക്യാമറകൾ പൂർണമായും പ്രവർത്തനക്ഷമമാണോയെന്നും പരിശോധിക്കും. തകരാറിലായവ വളരെ വേഗത്തിൽ ശരിയാക്കാൻ നടപടി സ്വീകരിക്കും.

വാഹനാപകടങ്ങൾ എങ്ങനെ കുറയ്ക്കാമെന്നത് ചർച്ച ചെയ്യാൻ ട്രാഫിക്ക്,പൊലീസ് ഉൾപ്പടെയുള്ളവരുടെ യോഗം ഇന്ന് ചേരും.യോഗത്തിലെടുക്കുന്ന തീരുമാനം അതിവേഗത്തിൽ പഠിച്ച് നടപ്പാക്കാനുള്ള നടപടിയും സ്വീകരിക്കും. ബ്ളാക്ക് സ്‌പോട്ടുകളിൽ പൊലീസ് സഹായത്തോടെ പരിശോധന നടത്തും. ഇതിനായി ഡി.ജി.പി കത്ത് നൽകി. മദ്യപിച്ച് വാഹനമോടിക്കുന്നതടക്കം പരിശോധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA