SignIn
Kerala Kaumudi Online
Saturday, 24 October 2026 3.11 AM IST

പൊലീസുകാരെ ഇടിച്ച് വീഴ്‌ത്തിയ കാറിൽ 32 ഗ്രാം എം.ഡി.എം.എ

READ ENGLISH VERSION
padam

കൊച്ചി: എളമക്കരയിൽ വാഹന പരിശോധനയ്‌ക്കിടെ പൊലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളിൽ നിന്ന് 32 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പറവൂർ മൂത്തകുന്നം തിരുത്തിപ്പുറം പുളിക്കൽ വീട്ടിൽ പ്രതീഷ് പി. പ്രകാശാണ് (39) എളമക്കര പൊലീസിന്റെയും ഡാൻസാഫിന്റെയും പിടിയിലായത്. പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെ ഡാൻസാഫ് ടീമിലെ എസ്.സി.പി.ഒമാരായ മധുസൂദനൻ, ജയരാജ് എന്നിവർക്ക് കൈക്ക് നിസാര പരിക്കേറ്റു.

'ഓപ്പറേഷൻ തൂഫാന്റെ" ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ഡാൻസാഫ് സംഘം പ്രതിയുടെ സ്വിഫ്റ്റ് കാറിനെ പിന്തുടർന്നു. എളമക്കര പൊലീസ് സ്റ്റേഷൻ പരിസരത്തു വച്ച് പൊലീസ് കാർ തടഞ്ഞെങ്കിലും ഇയാൾ കാർ വേഗത്തിൽ പിന്നോട്ടെടുത്ത് മധുസൂദനനും ജയരാജും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചു വീണെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഇവർ കീഴ്‌പ്പെടുത്തി.

വാഹനത്തിൽ നിന്നാണ് എം.ഡി.എം.എ കണ്ടെത്തിയത്. പൊലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും മയക്കുമരുന്ന് കടത്തിയതിനും പ്രകാശിനെതിരെ കേസെടുത്തു. ഇയാൾ സഞ്ചരിച്ച വാടക കാർ പൊലീസ് കസ്റ്റഡിയിലാണ്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും എളമക്കര പൊലീസും ചേർന്ന് പ്രതിയെ ചോദ്യം ചെയ്യുന്നു. ബംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് മയക്കുമരുന്നെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA