SignIn
Kerala Kaumudi Online
Monday, 10 August 2026 1.29 AM IST

അട്ടപ്പാടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

അട്ടപ്പാടി: അട്ടപ്പാടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ മരിച്ചു. നീലഗിരി സ്വദേശികളായ രാജ് കണ്ണൻ(54), ടി.ഡി.ഭോജൻ(70), രാധിക(55) എന്നിവരാണ് മരിച്ചത്. അതിർത്തി മേഖലയായ മുള്ളിയിൽ പുല്ലൂർപുഴയുടെ ഭാഗത്താണ് അപകടമുണ്ടായത്. റോഡരികിലെ പാറയിൽ ഇടിച്ച് കാർ കൊക്കയിലേക്ക് വീഴുകയായിരുന്നു. മരണാനന്തരചടങ്ങിൽ പങ്കെടുത്ത് മഞ്ചിക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ. അതിനിടയിലാണ് വാഹനം നിയന്ത്രണം തെറ്റി 500 അടി താഴ്ചയിലേക്ക് വീണത്. പുതൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ റെജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കേരള തമിഴ്നാട് പൊലീസ് സംയുക്തമായാണ് മൃതദേഹം മുകളിലേക്കെത്തിച്ചത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുഴകടന്ന് മുക്കാൽ കിലോമീറ്ററോളം ചുമന്നാണ് റോഡിലേക്ക് കൊണ്ടുവന്നത്. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA