SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.15 PM IST

എ.സി കോച്ചില്‍ കയറാന്‍ ശ്രമിച്ച യുവാവിനെ തള്ളിയിട്ട് ജീവനക്കാരന്‍, കോഴിക്കോട് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി യുവാവ്

READ ENGLISH VERSION
clt

കോഴിക്കോട്: എ.സി കോച്ചിലേക്ക് കയറാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് സംഭവം. മംഗളൂരു - കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ കോഴിക്കോട് സ്‌റ്റേഷനിലെത്തി അവിടെ നിന്ന് പുറപ്പെടാനായി ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ ഓടിക്കയറിയതായിരുന്നു യുവാവ്. ട്രെയിനിലുണ്ടായിരുന്ന എ.സി മെക്കാനിക് ജീവനക്കാരനാണ് യുവാവിനെ തള്ളിയിട്ടതെന്ന് ട്രെയിനിലുണ്ടായിരുന്നവര്‍ ആരോപിച്ചു.

ട്രെയിനില്‍ യുവാവ് ഓടിക്കയറിയപ്പോള്‍ ഇറങ്ങെടാ വെളിയില്‍ എന്ന് ആക്രോശിച്ച് ജീവനക്കാരന്‍ ഇയാളെ തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓടിത്തുടങ്ങിയ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ഈ സമയം പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു യുവാവ്.

യുവാവ് മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ചാണ് ജീവനക്കാരന്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. റെയില്‍വേ പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അപകടം സംഭവിച്ച് ഏറെ നേരം യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനോ അടിയന്തര ചികിത്സ നല്‍കാനോ റെയില്‍വേ അധികൃതര്‍ തയ്യാറായില്ല.

ഇതേത്തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും ട്രെയനിലുണ്ടായിരുന്നവരും പ്രതിഷേധിച്ചു. സംഭവത്തിന്റെ വിശദാംശങ്ങളറിയാന്‍ കോഴിക്കോട് റെയില്‍വേ പൊലീസ് എസ്‌ഐയെ കേരള കൗമുദി ഓണ്‍ലൈന്‍ ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹം ലീവിലാണെന്നാണ് പ്രതികരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ച് കോഴിക്കോട് റെയില്‍വേ പൊലീസില്‍ ബന്ധപ്പെട്ടപ്പോള്‍ അപകടം സംഭവിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

(യുവാവിന്റെ ആരോഗ്യ സ്ഥിതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA